»   » പിന്‍ഗാമി ബുള്ളറ്റ് വീണ്ടും ലാലിനൊപ്പം

പിന്‍ഗാമി ബുള്ളറ്റ് വീണ്ടും ലാലിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം പുതിയ ചിത്രത്തില്‍ മലയാളികള്‍ മറന്നുകാണാനിടയില്ലാത്ത ഒരു പഴയതാരം തിരിച്ചെത്തുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടാളവേഷവുമിട്ട് കൊമ്പന്‍മീശയും വച്ച് മോഹന്‍ലാല്‍ ഓര്‍മ്മകളുടെ കനലും ഉള്ളിലേറ്റി നാട്ടുവഴികളിലൂടെ ഓടിച്ചുപോയ ഒരു ബുള്ളറ്റ് ഓര്‍ക്കുന്നില്ലേ. പിന്‍ഗാമിയെന്ന സത്യന്‍ ചിത്രത്തില്‍ ലാലിന്റെ സന്തത സഹചാരിയായിരുന്ന കറുത്ത റോയല്‍ എന്‍ഫീല്‍ഡ്.

ആ ബുള്ളറ്റ് മോഹന്‍ലാലിന് വേണ്ടി വീണ്ടും സത്യന്‍അന്തിക്കാട് ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ എ്ത്തുകയാണ്. പിന്‍ഗാമിയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ ഈ ബുള്ളറ്റ് സ്വന്തമാക്കുകയായിരുന്നു. വര്‍ഷങ്ങളോടും ആന്റണി അത് തുടച്ചുമിനുക്കി കൊണ്ടുനടന്നു. ഇപ്പോഴിതാ വീണ്ടും പുതിയ ചിത്രത്തില്‍ താരമാകാന്‍ എത്തുകയാണ് ഈ ബുള്ളറ്റ്. പഴയ വീര്യവും താരപ്രഭയുമൊന്നും നഷ്ടപ്പെട്ടി്ട്ടില്ല.

ഇതല്ലാതെ മറ്റൊരു താരംകൂടിയുണ്ട് സത്യന്‍ ചിത്രത്തില്‍ മൊബൈല്‍ ഫോണ്‍ റിങ് ചെയ്താല്‍ എടുത്തുകൊടുക്കുന്ന മുന്നുവെന്ന പട്ടി. ബൈ യാത്രചെയ്യും. കടയില്‍പ്പോയി സാധനം വാങ്ങിക്കൊണ്ടുവരും എന്നുവേണ്ട മിന്നു ചെയ്യാത്ത കാര്യങ്ങളില്ല.

പുതിയ ചിത്രത്തില്‍ മിന്നുവൊരു മിന്നുന്ന താരമാകുമെന്നതില്‍ സംശയം വേണ്ട. പ്ലാച്ചിമട സ്വദേശിയായ വേലായുധന്റെ മൂന്നരവയസ്സുള്ള പട്ടിയാണ് മിന്നു. ചിത്രത്തില്‍ ചെത്തുകാരന്‍ മണിയന്റെ പെറ്റാണ് മിന്നു. ലൊക്കേഷനില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് ഈ പട്ടിക്കുട്ടി. ചെത്തുകാരന്‍ മണിയനായി വേഷമിടുന്ന അശോകനുമായി മിന്നു നല്ല സൗഹൃദത്തിലായിക്കഴിഞ്ഞു.

English summary
That old Royal Enfield Bullet, which was used in the film Pingamy again set to return as a star in Sathyan Anthikkad's new Mohanlal starer movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam