ജോസഫ് അലക്സിന്റെ രണ്ടാമൂഴം തുടങ്ങുന്നു

1995ല്‍ പുറത്തിറങ്ങിയ കിങിന്റെ രണ്ടാം ഭാഗത്തിലും ഐഎഎസ് ഓഫീസര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് ആയാണ് മമ്മൂട്ടി വേഷമിടുന്നത്.
രഞ്ജി പണിക്കരുടെ കിടിലന്‍ ഡയലോഗും ഷാജി കൈലാസിന്റെ സംവിധാനവുമായിരുന്നു കിങിനെ 95ലെ സൂപ്പര്‍ഹിറ്റ് ചിത്രമാക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുമ്പോള്‍ വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ദില്ലി, ഹൈദരാബാദ്, തിരുവനന്തപുരം എ്ന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന കിങ് 2ന് തുടര്‍ച്ചയായ ഡേറ്റുകളാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. മിക്കവാറും 2012ലെ മമ്മൂട്ടി യുടെ ഓണച്ചിത്രമായി കിങ് 2 തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications