ലാലിന് ആന്റണി മമ്മൂട്ടിയ്ക്ക് ജോര്‍ജ്ജ്

കഥപറയാന്‍ വരുന്നവര്‍ സെറ്റിലെത്തി ജോര്‍ജ്ജിനെ ചുറ്റിപ്പറ്റിനടക്കും. ജോര്‍ജ്ജ് പ്രസാദിച്ചാല്‍ കാര്യം റെഡി. മെഗാസ്‌റാര്‍ കഥ കേള്‍ക്കും. മമ്മൂട്ടിയുടെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജിന് തൊഴിലിനോടും, ബോസിനോടുമുള്ള പ്രതിബദ്ധത പോലെ തന്നെയാണ് സിനിമയോടുള്ള നിലപാടുകളും.
വളരെ കാര്യക്ഷമമായി സിനിമയുടെ ഊടും പാവും മനസ്സിലാക്കിയ ആള്‍ തന്നെയാണ് ജോര്‍ജ്ജ്. അതുകൊണ്ട് തന്നെ ഒരു നിര്‍മ്മാതാവെന്ന നിലയില്‍ സ്വന്തം ഫണ്ടായാലും മമ്മൂട്ടിയുടെ ഫണ്ടായാലും ചിട്ടയോടെ വിനിയോഗിക്കാന്‍ കഴിയുന്ന നിര്‍മ്മാതാവായിരിക്കും ജോര്‍ജ്ജ്.
മോഹന്‍ലാലിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചുവന്ന ആന്റണി പെരുമ്പാവൂരാണിന്ന് ലാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍. കഥ പറയേണ്ടതും കേള്‍ക്കുന്നതും തീരുമാനമെടുക്കുന്നതും ആന്റണി പെരുമ്പാവൂര്‍. ആശീര്‍വാദി ന്റെ സിനിമകള്‍ കൃത്യമായ് പൊസിറ്റീവ് ബാലന്‍സ് ഷീറ്റില്‍ വീഴ്ത്തണമെന്ന് അടിയുറച്ച രീതിയില്‍ സിനിമയെ സമീപിക്കുന്ന ആന്റണി യുടെ നിലപാടുകള്‍ തന്നെയാണ് ലാലിന്റെ വിശ്വസ്തന്‍ എന്ന നിലയിലേയ്ക്ക് അദ്ദേഹത്തെ വളര്‍ത്തിയത്.
സിനിമയുടെ ചട്ടക്കൂട്ടിനകത്തെ നിരന്തരമായ കാഴ്ചകള്‍, അനുഭവങ്ങള്‍ ഇവരുടെ ചുമതലകള്‍ക്കപ്പുറത്തേക്കുള്ള ആത്മവിശ്വാസത്തിന് കരുത്തേറിയപ്പോള്‍ അത് തിരിച്ചറിയാനുള്ള ആര്‍ജ്ജവം മെഗാസ്‌റാറുകള്‍ക്കുണ്ടായി എന്നതാണ് വലിയ കാര്യം.
ആദ്യപേജില്‍
മമ്മൂട്ടിയുടെ പുതിയ പ്രൊഡ്യൂസര്‍


Click it and Unblock the Notifications











