»   » മംമ്തക്കിപ്പോഴും ബഹ്‌റിനോട് മമത

മംമ്തക്കിപ്പോഴും ബഹ്‌റിനോട് മമത

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
ജനിച്ചു വളര്‍ന്ന ബഹറിന്‍ നഗരത്തില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് മംമ്ത മോഹന്‍ദാസ്.

നഗരസൗന്ദര്യം പൂര്‍ണമായി ആസ്വദിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ബാല്‍ക്കണിയൊക്കെയുള്ള ഫ്‌ളാറ്റാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഇവിടെ സ്വന്തമാക്കിയിരിക്കുന്നത്.

പൃഥ്വിയെ നായകനാകു്ന്ന അന്‍വറിലും സത്യന്‍ അന്തിക്കാടിന്റെ നിറക്കാഴ്ചയുടെയും ഷൂട്ടിങ് തിരക്കില്‍ മുഴുകിയിരിക്കുന്ന മംമ്തയ്ക്ക് സന്തോഷിയ്ക്കാന്‍ ഇനിയും കാര്യങ്ങളുണ്ട്.

തെലുങ്കിലും തമിഴിലും അടിപൊളി പാട്ടുകാരിയായി അറിയപ്പെടുന്ന താരത്തിന് ആദ്യമായ മലയാളത്തില്‍ പാടാനുള്ള ഒരവസരം കൂടി ഒത്തുവന്നിരിയ്ക്കുകയാണ്. അതേ അന്‍വവറിലൂടെ മംമ്തയെന്ന ഒരു ഗായികയെ കൂടി മലയാളി പ്രേക്ഷകര്‍ക്ക് ലഭിയ്ക്കുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam