മോഹന്‍ലാലും ജയറാമും ഒന്നിക്കുന്നു

രാജു മല്യത്ത് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം തുടങ്ങും.
18 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതം എന്ന ചിത്രത്തിലാണ് ഇവര്‍ ഇതിനു മുമ്പ് ഒന്നിച്ചത്. ടി ദാമോദരന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശിവന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് വാസുവായിട്ടാണ് ജയറാം അഭിനയിച്ചത്.
പ്രസ്തുത ചിത്രത്തില്‍ നാട്ടു മരുന്നു വില്‍പനക്കാരന്റെ നോണ്‍ സ്റ്റോപ്പ് സംഭാഷണം ജയറാം അവതരിപ്പിച്ചത് ഏറെ കയ്യടി നേടിയിരുന്നു.
അമ്മയുടെ ട്വെന്റി 20യിലും മോഹന്‍ലാലിന്റെ ദേവരാജ വര്‍മ്മയുടെ കളിക്കൂട്ടുകാരന്റെ വേഷമായിരുന്നു ജയറാമിന്.
ബ്ലെസിയുടെ ഗുരു പത്മരാജനാണ് ജയറാമിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. കരിയറിലെ ഏറ്റവും മോശപ്പെട്ട സമയത്ത് നില്‍ക്കുമ്പോഴാണ് ബ്ലെസിയുടെ ചിത്രത്തില്‍ പ്രധാന വേഷം ജയറാമിന് ലഭിക്കുന്നത്.
മോഹന്‍ലാലിന് നല്ല നടനുളള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ബ്ലെസിയുടെ തന്മാത്ര. ബ്ലെസിയില്‍ നിന്നും വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം പിറക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതും അതുപോലൊരു പ്രകടനമാണ്.


Click it and Unblock the Notifications