»   » അഡ്വാന്‍സ് ഇനത്തില്‍ ലാലിന് കോടികള്‍

അഡ്വാന്‍സ് ഇനത്തില്‍ ലാലിന് കോടികള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/25-mohanlal-got-crores-as-advance-money-2-aid0031.html">Next »</a></li></ul>
Mohanlal
ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം പുതിയചിത്രങ്ങള്‍ക്കായി മോഹന്‍ലാലിനെ ആരും സമീപിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ ലാലിനെതിരെ ഒരു അപ്രഖ്യാപിത വിലക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും റിപ്പോര്‍്ട്ടുണ്ടായിരുന്നു.

ഇങ്ങനെയൊന്നില്ലെന്ന് നിര്‍മ്മാതാക്കളും താന്‍ അപ്രാപ്യനല്ലെന്ന് ലാലും പിന്നീട് പറഞ്ഞിരുന്നെങ്കിലും ലാലിനെ നേരില്‍ക്കാണാനുള്ള ബുദ്ധിമുട്ടുംമറ്റും നിര്‍മ്മാതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നുള്ളത് പരസ്യമായ കാര്യമാണ്.

പക്ഷേ അടുത്തിടെ തിരുവനന്തപുരത്തെ വീട്ടില്‍ കുറച്ചുനാള്‍ വിശ്രമിച്ച ലാലിന് മുന്നില്‍ കഥപറയാനെത്തിയവരുടെ കണക്കെടുത്താല്‍ തീരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വളരെ അപൂര്‍വ്വമായി മാത്രമേ ലാലിനെ ഇങ്ങനെ ഫ്രീയായി കിട്ടാറുള്ളു.

ആ അവസരം മുതലെടുക്കാനും വരും വര്‍ഷങ്ങളിലെങ്കിലും സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാനുമായി ഒട്ടേറെ നിര്‍മ്മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും അദ്ദേഹത്തെ കാണാനെത്തുകയായിരുന്നുവത്രേ.

ദിവസവും ലാലിന്റെ വീട്ടില്‍ സന്ദര്‍ശകപ്രളയമായിരുന്നുവത്രേ. ഇതില്‍ പലരും പറഞ്ഞകഥകള്‍ ലാലിന് നനന്നേ ഇഷ്ടപ്പെടുകയും പലരില്‍ നിന്നും അഡ്വാന്‍സ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

അടുത്തപേജില്‍
ലാലിനെ കണ്ടുകിട്ടി; നിര്‍മ്മാതാക്കള്‍ ഹാപ്പി

<ul id="pagination-digg"><li class="next"><a href="/news/25-mohanlal-got-crores-as-advance-money-2-aid0031.html">Next »</a></li></ul>
English summary
Reports says that Super Star Mohanlal got crores of money as advances for new movies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam