»   » ഹിറ്റ് തേടി ലാല്‍ സമുദ്രക്കനിയ്‌ക്കൊപ്പം

ഹിറ്റ് തേടി ലാല്‍ സമുദ്രക്കനിയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam
Samuthirakani-Mohanlal
കഴിഞ്ഞവര്‍ഷത്തെ വമ്പന്‍ പരാജയങ്ങള്‍ക്ക് ശേഷം കരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ മോഹന്‍ലാലിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാ ടൗണും നേടിയ വിജയങ്ങള്‍. മള്‍ട്ടിസ്റ്റാര്‍ സിനിമകളാണെങ്കിലും വിജയവഴിയില്‍ തിരിച്ചെത്താന്‍ ലാലിനെ ഈ സിനിമകള്‍ സഹായിച്ചുവെന്ന് തന്നെപറയാം.

അണിയറയിലുള്ള സത്യന്‍ അന്തിക്കാടിന്റെയും പ്രിയന്റെയും റോഷന്റെയും സിനിമകള്‍ വമ്പന്‍ ഹിറ്റുകളാവുമെന്ന് തന്നെയാണ് സൂപ്പര്‍സ്റ്റാറിന്റെ പ്രതീക്ഷ. ഈ സിനിമകള്‍ക്കൊപ്പം തമിഴിലെ പ്രഗല്ഭ സംവിധായകനും നടനുമായ സമുദ്രക്കനിയുടെ മലയാളചിത്രത്തിനും പ്രധാന്യം നല്‍കാനാണ് ലാലിന്റെ പുതിയ തീരുമാനം.

ഷൂട്ടിങ് പാതിവഴിയിലായ സിനിമകള്‍ തീര്‍ത്തതിന് ശേഷം ഡിസംബര്‍ ആദ്യവാരം സമുദ്രക്കനിയുടെ ചിത്രം തുടങ്ങാനാണ് ലാലിന്റെ പ്ലാന്‍. ശിക്കാറിന്റെ സെറ്റില്‍വച്ചാണ് സമുദ്രക്കനിയും ലാലും അടുത്തുപരിചയപ്പെട്ടതും പുതിയ സിനിമയ്ക്ക് വഴിയൊരുങ്ങിയതും.

ശിക്കാറില്‍ സമുദ്രക്കനിയുടെ പെര്‍ഫോമന്‍സിനെ ലാല്‍ പലവട്ടം പ്രശംസിച്ചിരുന്നു. അദ്ദേഹം മലയാളത്തില്‍ സിനിമസംവിധാനം ചെയ്യുമെങ്കില്‍ അതില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും അഭിമുഖങ്ങളില്‍ താരം വ്യക്തമാക്കി. ഇതിന് പിന്നാലെ സമുദ്രക്കനി പറഞ്ഞ കഥയുടെ വണ്‍ലൈനില്‍ മതിപ്പ് തോന്നിയ ലാല്‍ സിനിമ ചെയ്യാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.

ലാലിന്റെ പ്രേക്ഷകസമൂഹം ഇഷ്ടപ്പെടുന്നതരത്തില്‍ ആക്ഷേപഹാസ്യചിത്രമാണ് കനിയുടെ മനസ്സിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സാധ്യകള്‍ മനസ്സിലാക്കിയ ലാല്‍ സമുദ്രക്കനിയുടെ പ്രൊജക്ടിന് മുന്‍ഗണന നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്.

English summary
The shoot of Lal's Samuthirakani film will start in December first week, once the actor completes his pending assignments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X