»   » ശ്രീരാമരാജ്യം നയന്‍സിന്റെ അവസാനചിത്രം?

ശ്രീരാമരാജ്യം നയന്‍സിന്റെ അവസാനചിത്രം?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/25-nayantara-as-sita-sri-rama-rajyam-2-aid0031.html">Next »</a></li></ul>
Nayantara
നാലുപാടുനിന്നുമുള്ള പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍ സീതയുടെ വേഷത്തില്‍ നയന്‍താരയെത്തുന്നു. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലാണ് നയന്‍താര സീതാദേവിയുടെ വേഷത്തില്‍ എത്തുന്നത്.

നേരത്തേ പ്രഭുദേവയുമായുള്ള നയന്‍താരയുടെ ബന്ധത്തിനെതിരെ പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് രംഗത്തെത്തിയപ്പോള്‍ നയന്‍താരയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധപ്രകനടങ്ങള്‍ നടന്നിരുന്നു.

ആ സമയത്ത് തന്നെയായിരുന്നു നയന്‍താര സീതയായി അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നത്. എന്നാല്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്ന നയന്‍താരയ്ക്ക് സീതയായി അഭിനയിക്കാനുള്ള അര്‍ഹതയില്ലെന്ന് കാണിച്ച് സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇതെത്തുടര്‍ന്ന് നയന്‍സിന് ആ റോള്‍ നഷ്ടപ്പെട്ടേയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു. പക്ഷേ ഒടുക്കം ആ ഭാഗ്യം നയന്‍സിനൊപ്പം തന്നെ നില്‍ക്കുകയായിരുന്നു. ശ്രീരാമരാജ്യത്തിന്റെ ഷൂട്ടിങ് ഏതാണ്ട് അവസാനഘട്ടത്തിലാണ് ജൂണ്‍ 29ന് ഷൂട്ടിങ് തീരുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത പേജില്‍
സീതയാവാന്‍ നയന്‍താര വ്രതത്തില്‍

<ul id="pagination-digg"><li class="next"><a href="/news/25-nayantara-as-sita-sri-rama-rajyam-2-aid0031.html">Next »</a></li></ul>
English summary
Nayantara is acting as Sita Devi in Telugu movie Sri Rama Rajayam, Balakrishna is acting as Sri Rama. The film's shooting is expected to be wrapped up by June 29 and the film will release later this year. It may be the last film of Nayantara
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam