»   » നയന്‍സിന്റെ ദുബയ് പ്രേമത്തിന് പിന്നില്‍

നയന്‍സിന്റെ ദുബയ് പ്രേമത്തിന് പിന്നില്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള വിവാഹം ഇന്നു നടക്കും നാളെ നടക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനിടയില്‍ വിവാഹം നടക്കുന്ന സ്ഥലത്തെ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ ഏറെയുണ്ടായി. എന്നാല്‍ ഇതുവരെ ഒന്നും നടന്നില്ല.

എന്തായാലും കല്യാണം കഴിഞ്ഞാല്‍ ഇന്ത്യയില്‍ തങ്ങാന്‍ നയന്‍സിന് ഉദ്ദേശമില്ലെന്ന കാര്യം വ്യക്തം. ദുബയിലേയ്ക്ക് ചേക്കേറാനാണത്രേ ഈ തിരുവല്ലക്കാരി ലക്ഷ്യമിടുന്നത്.

ദുബയില്‍ തന്റെ സഹോദരനും കുടുംബവും ഉള്ളതാണ് അവിടേയ്ക്ക് പോയാലെന്താ എന്ന് നയന്‍സ് ചിന്തിക്കാന്‍ ഒരു കാരണം. എന്നാല്‍ ഇതു കൊണ്ടു മാത്രമല്ല നയന്‍താര ദുബയ് ഇഷ്ടപ്പെടുന്നത്.

അവിടെ ജീവിക്കുമ്പോള്‍ അന്യദേശത്താണെന്നൊരു ഫീലിങ് ഉണ്ടാവില്ല. ഷോപ്പിങ്ങിന് പറ്റിയയിടവുമാണ്. വേള്‍ഡ് മാര്‍ക്കറ്റെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ദുബായിലെ മാര്‍ജിന്‍ ഫ്രീ കടകളില്‍ കയറിയിറങ്ങിയാല്‍ നമ്മുടെ വീടു നിറയ്ക്കാനുള്ളത്ര സാധനങ്ങള്‍ വാങ്ങാം. കുറച്ചു പണം കൂടുതല്‍ സന്തോഷം അതാണ് നയന്‍സിന്റെ ഭാഷയില്‍ ദുബയ്. എന്തായാലും താരസുന്ദരിയുടെ ആഗ്രഹം നിറവേറട്ടെ എന്നു ആശംസിക്കാം.

English summary
Actress Nayantara wish to dettle in Dubai. She said Dubai is best for shopping.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam