»   » പത്മപ്രിയയുടെ വാഴക്കല്യാണം!!

പത്മപ്രിയയുടെ വാഴക്കല്യാണം!!

Posted By:
Subscribe to Filmibeat Malayalam
Padmapriya
പാലക്കാട് നഗരഹൃദയത്തില്‍ നിന്നും മാറി ദൂരെ കൊല്ലങ്കോട് ഗ്രാമം. നീലക്കുന്നുകളും പച്ചവിരിച്ച പാടങ്ങളും ഇടവിട്ട് പെയ്യുന്ന മഴ ഈ ദൃശ്യങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു. വയല്‍ക്കരയിലെ ചെറിയ വീട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

വാഴപ്പോളയും കുരുത്തോലയുംകൊണ്ട് തീര്‍ത്ത വിവാഹമണ്ഢപം ഒരു കല്യാണത്തിനുള്ള ഒരുക്കമാണെങ്കിലും ആളുകളെയൊന്നും കാണാനില്ല. വീട്ടിലെ
കുടുംബനാഥനും,നാഥയും അവരുടെ ഓമനയായ പട്ടിക്കുട്ടിയും മാത്രം. മണ്ഢപത്തില്‍ വിവാഹമാല്യം പൂജിക്കുന്ന പൂജാരി...അതാ.. കയ്യില്‍ താലവുംകൊണ്ട് കല്ല്യാണപുടവയുമണിഞ്ഞ പെണ്‍കുട്ടികടന്നു വരുന്നു. അമ്മ അവളെ കൈ പിടിച്ചു മണ്ഡപത്തിലേക്കുകയറ്റി. പെണ്‍കുട്ടി മണ്ഡപം വലം വെച്ച് നമ്രശിരസ്ക്കയായി നിന്നു. പൂജാരി വരണമാല്ല്യം നീട്ടി കൊണ്ട് പറഞ്ഞു. ഇനി മാലചാര്‍ത്തിക്കോളൂ. മാല ഏറ്റു വാങ്ങിപെണ്‍കുട്ടി മണ്ഡപത്തില്‍ ഉറപ്പിച്ച വാഴയില്‍ ചാര്‍ത്തി.

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു ഈ വാഴക്കല്യാണം .വധു ചിത്രത്തിലെ നായിക പത്മപ്രിയ. ജാതകദോഷം തീരാന്‍ ചില സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്നഒരാചാരമാണ് വാഴക്കല്യാണം. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായാണ് ഈ ആചാരം പുനഃ സൃഷ്ടിച്ചത്. ഗ്രാമത്തനിമകളും കുടുംബവും കൂട്ടായ്മയും സ്നേഹത്തിന്റേ കൈത്തിരികള്‍ കൊളുത്തുന്ന ലളിത സുന്ദര ദൃശ്യാനുഭവങ്ങള്‍ക്ക് വീണ്ടും ചാരുതയേകുകയാണ് സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തിലൂടെ. അജയന്‍ എന്ന കഥാപാത്രത്തിലൂടെ നാട്ടിന്‍ പുറത്തിന്റെ നൊസ്റാള്‍ജിയകള്‍ ഏറ്റുവാങ്ങുന്ന നായകനായ് മോഹന്‍ലാല്‍ എത്തുമ്പോള്‍ സത്യന്‍ ചിത്രത്തിലൂടെ കാണാന്‍ കൊതിച്ച ലാല്‍ രൂപം വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.

സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി ബാലഗോപാലന്‍ എം. എ, വരവേല്‍പ്പ്, പ്രേക്ഷകരുടെ മനസ്സിലെ ലാല്‍ ബിംബങ്ങളുടെ ഭൂമികയിലേക്ക് അജയനും വരുന്നു. 18 വയസ്സില്‍ നാടുവിട്ടുപോയ അജയന് നാടിന്റെ വിളി കേള്‍ക്കാതിരിക്കാനാവുമായിരുന്നില്ല. അയാള്‍തിരിച്ചെത്തി സ്നേഹത്തിന്റെ നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ച കള്‍ക്ക് സാക്ഷിയാവാന്‍. വലിയൊരു വീടും പാടവും വാങ്ങി നാടിന്റെ നന്മയുടെ ഭാഗമാവുകയാണ് അജയന്റെ ശിഷ്ട ജീവിതം.

ഷീലയുടെ അമ്മുക്കുട്ടിയമ്മയാണ് മോഹന്‍ലാലിന്റെ അമ്മ വേഷത്തില്‍, ഇരുവരും ആദ്യമായ് ഒന്നിക്കുന്ന ചിത്രം . നായികയായ പത്മപ്രിയ സത്യന്‍ ചിത്രത്തില്‍ ആദ്യമായെത്തുന്ന സന്തോഷത്തിലാണ്. വാഴക്കല്ല്യാണ വീട്ടിലേക്ക് അജയനും അമ്മുക്കുട്ടിയമ്മയും ബുള്ളറ്റില്‍ വരുന്ന ഭാഗവമാണ് പിന്നീട് ഷൂട്ട് ചെയ്തത്.സൂപ്പര്‍സ്റാറിന്റെ വരവും കാത്ത് വന്‍ ജനാവലി പെരുമഴയെ അവഗണിച്ച് കാത്ത് നില്പായിരുന്നു ലൊക്കേഷനില്‍. ഹോട്ടലില്‍ നിന്നു മേക്കപ്പ് കഴിഞ്ഞാണ് ലാലും ഷീലയും ലൊക്കേഷനില്‍ എത്തിയത്.

English summary
Padmapriya is thrilled over his role in Sathyan Anthikkad's new movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X