പൃഥ്വിയുടെ നായികയായി പഞ്ചാബി സുന്ദരി

മുന്‍ മിസ് ആന്ധ്രയായിരുന്ന പൂനം മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ത്രില്ലറില്‍ പൃഥ്വിരാജ് ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
ബി. ഉണ്ണികൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് ആദ്യവാരം തുടങ്ങും.
പൂനത്തെ കൂടാതെ മറ്റൊരു നായികകൂടിയുണ്ട് ഈ ചിത്രത്തില്‍ ഈ നടിയും ഉത്തരേന്ത്യയില്‍ നിന്നായിരിക്കുമെന്നാണ് സൂചന.
ലാലു അലക്‌സ്, ജഗതി, സായ്കുമാര്‍, സമ്പത്ത് റാം, റിയാസ്ഖാന്‍, പവന്‍, പുതുമുഖമായ പ്രജന്‍, മറ്റ് മൂന്ന് പുതുമുഖങ്ങള്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
തിരുവനന്തപുരത്തെ വിഴിഞ്ഞം, കോവളം, എന്നിവിടങ്ങളിലാണ് പ്രധാന ചിത്രീകരണങ്ങള്‍ നടക്കുക. ഒരു ഷെഡ്യൂള്‍ വിദേശത്തായിരിക്കുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സാബു ചെറിയാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.


Click it and Unblock the Notifications











