»   » ഉറുമി വീശാന്‍ പ്രഭുദേവയും

ഉറുമി വീശാന്‍ പ്രഭുദേവയും

Posted By:
Subscribe to Filmibeat Malayalam
Prabhudeva
പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലെ ബിഗ് ബജറ്റ് പ്രൊജക്ടുകളിലൊന്നായി പൃഥ്വി-സന്തോഷ് ശിവന്‍ ടീമിന്റെ ഉറുമി മാറുന്നു. മലയാളത്തിനും തമിഴിനും പുറമെ ഇന്റര്‍നാഷണല്‍ ഓഡിയന്‍സിനെ ലക്ഷ്യമിട്ട് ഇംഗ്ലീഷിലും ഒരുക്കുന്ന ചിത്രത്തിലേക്ക് വന്‍താരനിരയാണ് കാസ്റ്റ് ചെയ്യപ്പെടുന്നത്.

ബോളിവുഡ് താരം ജെനീലിയ നായികയാവുമെന്ന വാര്‍ത്തകള്‍ പിന്നാലെ തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ഉറുമിയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ സംവിധായകനായി മാറിയ പ്രഭുദവേയുടെ ആദ്യമലയാള ചിത്രമായി ഇതോടെ ഉറുമി മാറും.

പോര്‍ച്ചുഗീസ് നാവികനായ വാഡ്‌കോഡ ഗാമയെ വധിയ്ക്കാനെത്തിയ സംഘത്തിന്റെ കഥ പറയുന്ന ഉറുമി പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഒരു പീരിയഡ് ചിത്രമാണ്. മലയാളത്തിലെ ഈ ബൃഹത് സംരംഭത്തിന് പിന്നില്‍ അണിനിരക്കുന്നത് പൃഥ്വിരാജും സന്തോഷ് ശിവനുമാണെന്നാതണ് ഉറുമിയുടെ മറ്റൊരു പ്രത്യേകത. ഇവരുടെ പ്രൊഡക്ഷന്‍ കമ്പനിയായ ആഗസ്റ്റ് സിനിമയുടെ ബാനറിലാണ് ഉറുമി നിര്‍മ്മിയ്ക്കുക

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam