പ്രകാശ് രാജും പോണിവര്‍മയും വിവാഹിതരായി

ഞായറാഴ്ച കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ മുംബൈയിലാണ് വിവാഹം നടന്നത്. മാധ്യമപ്രവര്‍ത്തകരെയോ മറ്റു പ്രമുഖരെയോ വിവാഹച്ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.
തികച്ചും സ്വകാര്യമായ ചടങ്ങില്‍ പ്രകാശ് രാജിന്റെയും വധു പോണിവര്‍മയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ചൊവ്വാഴ്ച സാന്താക്രൂസിലെ സഹാറ സ്റ്റാറില്‍ വിവാഹ സല്‍ക്കാരവും നടന്നു.
പോണിയുമായി പ്രകാശ് ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇതിനെത്തുടര്‍ന്ന് ആദ്യഭാര്യയുമായുള്ള ബന്ധം പ്രകാശ് രാജ് വേര്‍പെടുത്തിയിരുന്നു.
പഞ്ചാബി രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. കോളിവുഡ് സംവിധായകന്‍ രാധാമോഹന്‍, ഛായാഗ്രാഹകന്‍ കെ.വി. ഗുഹര്‍, നടന്‍ കുമാരവേലു എന്നിവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.


Click it and Unblock the Notifications