»   » ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്ക്

ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്ക്

Posted By:
Subscribe to Filmibeat Malayalam
Prithviraj
നടന്‍ പൃഥ്വിരാജിന് സിനിമാ ചിത്രീകരണത്തിനിടയില്‍ പരുക്കേറ്റു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അന്‍വര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്.

പൃഥ്വിയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്. പരുക്കേറ്റ ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം പൃഥ്വി ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്.

എങ്ങനെയാണ് പൃഥ്വിരാജിന് പരുക്കേറ്റത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് സാധാരണ പൃഥ്വി അഭിനയിക്കാറുള്ളത്. തീവ്രവാദ സംബന്ധമായ കഥപറയുന്ന അന്‍വറിലാകട്ടെ ഒട്ടേറെ ആക്ഷന്‍ രംഗങ്ങളുമുണ്ട്.

മുമ്പ് മമ്മൂട്ടി നയാകനാക്കി അമല്‍ എടുത്ത ബിഗ് ബി എന്ന ചിത്രത്തിനായി ഒരു സ്‌ഫോടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മമ്മൂട്ടി ഒരു വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam