»   » പൃഥ്വി ഉടക്കി; മോഹന്‍ലാലിനൊപ്പം ദിലീപ്

പൃഥ്വി ഉടക്കി; മോഹന്‍ലാലിനൊപ്പം ദിലീപ്

Subscribe to Filmibeat Malayalam
Prithviraj
മോഹന്‍ലാല്‍-പൃഥ്വിരാജ്‌ താരസംഗമം കാത്തിരുന്നവര്‍ ഒരിയ്‌ക്കല്‍ കൂടി നിരാശപ്പെടുന്നു. വന്‍താരനിരയെ അണിനിരത്തി ജോഷി ഒരുക്കാനിരുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജ്‌ പിന്‍മാറിയത്‌ ഈ സൂപ്പര്‍താര സംഗമത്തെ ഒരിയ്‌ക്കല്‍ കൂടി നടക്കാത്ത സ്വപ്‌നമാക്കി മാറ്റിയിരിക്കുകയാണ്‌. എന്തായാലും പൃഥ്വിയുടെ ഒഴിവിലേക്ക്‌ ജനപ്രിയ നായകന്‍ ദിലീപിനെ കൊണ്ടുവരാന്‍ ചിത്രത്തിന്റെ അണിയറ നിര്‍മാതാക്കള്‍ തീരുമാനിച്ചു കഴിഞ്ഞു.

മോഹന്‍ലാലിന്റെ അനുജന്റെ വേഷമായിരുന്നു പൃഥ്വിയ്‌ക്ക്‌ ചിത്രത്തില്‍ നിശ്ചയിച്ചിരുന്നത്‌. ഒരു ഗുണ്ടാ കുടുംബത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ജയസൂര്യ, സുരേഷ്‌ ഗോപി എന്നിവരാണ്‌ മറ്റുതാരങ്ങള്‍.

ജോഷിയും പൃഥ്വിയും തമ്മിലുള്ള പിണക്കമാണ്‌ പിന്‍മാറ്റത്തിന്‌ പിന്നിലെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. പുതിയ പ്രൊജക്ടിനെപ്പറ്റി ജോഷി പൃഥ്വിയോട്‌ നേരത്തെ സംസാരിച്ചിരുന്നു. എന്നാല്‍ തന്റെ തീരുമാനം പറയും മുമ്പെ സിനിമ പ്രഖ്യാപിച്ചത്‌ പൃഥ്വിയെ ചൊടിപ്പിച്ചെന്നും തുടര്‍ന്ന്‌ സിനിമയില്‍ അഭിനയിക്കേണ്ടെന്ന്‌ താരം തീരുമാനിയ്‌ക്കുകയുമായിരുന്നുവത്രേ. എന്തായാലും പൃഥ്വിയുടെ റോളിലേക്ക്‌ ദീലിപിനെ കാസ്റ്റ്‌ ചെയ്‌താണ്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍ പൃഥ്വിയ്‌ക്ക്‌ മറുപടി നല്‍കിയിരിക്കുന്നത്‌.

നവംബര്‍ ആറിന്‌ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ തിരക്കഥയൊരുക്കുന്നത്‌ സിബി ഉദയന്‍മാരാണ്‌. ഒരു മിനി ട്വന്റി20 യെന്ന്‌ വിശേഷിപ്പിയ്‌ക്കാവുന്ന ചിത്രത്തില്‍ ലാലിന്റെ താഴെയുള്ള സഹോദരന്‍മാരായാണ്‌ സുരേഷ്‌ ഗോപിയും ദിലീപും ജയസൂര്യയും അഭിനയിക്കുക. ട്വന്റി 20യിലെ ലാല്‍-ദിലീപ്‌ കോമ്പിനേഷന്‍ നന്നായി ക്ലിക്ക്‌ ചെയ്‌തിരുന്നു. ഇത്‌ കൂടി കണക്കിലെടുത്താണ്‌ പൃഥ്വിയ്‌ക്ക്‌ പകരം ദിലീപിനെ തന്നെ ആ റോളിലേക്ക്‌ ജോഷി കൊണ്ടുവന്നിരിയ്‌ക്കുന്നത്‌. മധ്യതിരുവിതാംകൂറിലെ ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ വര്‍ണചിത്ര സുബൈറും മെഡിമിക്‌സ്‌ അനുപൂം ചേര്‍ന്നാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam