»   » റാണി-പൃഥി റൊമാന്‍സ്

റാണി-പൃഥി റൊമാന്‍സ്

Posted By:
Subscribe to Filmibeat Malayalam
Rani mukharj
ബോളിവുഡില്‍ ഒരു കൈനോക്കാനെത്തിയ പൃഥ്വിരാജിന്റെ റൊമാന്റിക് നായിക റാണി മുഖര്‍ജി. ഒട്ടേറെ ഫ്‌ളോപ്പുകള്‍ക്കൊടുവില്‍ ഇരുവരും ഭാഗ്യം പരീക്ഷിക്കാനെത്തുകയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

'അയ്യാ' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മറാത്തിയില്‍ നിന്നുള്ള സച്ചിന്‍ കുണ്ഡല്‍ക്കറാണ്. നോ വണ്‍ കില്ല്ഡ് ജസ്സീക്ക എന്ന സിനിമയിലൂടെ ചെറിയൊരു തിരിച്ചുവരവ് നടത്തിയ റാണി ദക്ഷിണേന്ത്യന്‍ നായകനില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിട്ടുണ്ട്.

സിനിമയില്‍ ഒരു തനി മറാത്തി പെണ്‍കുട്ടിയായിട്ടാണ് റാണിയുടെ വരവ്. ലളിതമായ സല്‍വാര്‍ സ്യൂട്ടില്‍ തീര്‍ത്തും ഗ്രാമീണ ഭാഷയിലെത്തുന്ന നായിക. ഭാഷയുടെ സ്റ്റൈല്‍ പിടുത്തം കിട്ടാനും നടപ്പിലും നോട്ടത്തിലും സ്വാഭാവികത കൊണ്ടുവരാനുമായി റാണി ഇപ്പോള്‍ കഠിനപ്രയത്‌നത്തിലാണ്.

അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ചെയ്യുന്ന ചിത്രത്തില്‍ ഒരു തമിഴ് പെയിന്ററായാണ് പൃഥ്വിരാജ് എത്തുന്നത്. 2008ല്‍ നിരോപ് എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സച്ചിന്റെ ഹിന്ദി അരങ്ങേറ്റം കൂടിയാണിത്.

English summary
Rani Mukharji acting with Prithviraj in cinema Aaiya. Famous marathi film director sachin kundalkar directing this film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam