»   » മമ്മൂട്ടിയ്ക്ക് രഞ്ജിത്തിന്റെ തിരക്കഥ

മമ്മൂട്ടിയ്ക്ക് രഞ്ജിത്തിന്റെ തിരക്കഥ

Posted By:
Subscribe to Filmibeat Malayalam
Mammootty
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. ജിഎസ് വിജയന്‍ ഒരുക്കുന്ന ചിത്രത്തിനാണ് രഞ്ജിത്ത് തിരക്കഥ രചിക്കുന്നത്.

ജി എസ്. വിജയന്റെ ആദ്യ ചിത്രമായ ചരിത്രം വ്യത്യസ്തമായ സിനിമ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്രത്തിലും മമ്മൂട്ടി തന്നെയായിരുന്നു നായകന്‍.

ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ വിജയന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സുരേഷ്‌ഗോപി നായകനായ കവര്‍സ്‌റോറിയാണ് ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത അവസാനചിത്രം. തബുവായിരുന്നു കവര്‍സ്‌റ്റോറിയില്‍ നായിക.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി.എസ്. വിജയന്‍ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. കാപ്പിറ്റോള്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam