»   » റണ്‍ ബേബി റണ്‍ ഓട്ടം തുടങ്ങി

റണ്‍ ബേബി റണ്‍ ഓട്ടം തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്ണിന്റെ ചിത്രീകരണത്തിന് തുടക്കം. മോഹന്‍ലാല്‍ ഒരു ഫോട്ടോഗ്രാഫറായി വേഷമിടുന്ന ചിത്രത്തിന്റെ കഥാകാരന്‍ സച്ചിയാണ്. ഗ്യാലകസി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം കൊച്ചിയിലാണ് നടന്നു.

മലയാളത്തിലെ ചെറിയ തുടക്കത്തിന് ശേഷം മൈനയിലൂടെ തമിഴകത്തിന്റെ താരമായി മാറിയ അമല പോളാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് അമലയെത്തുന്നത്.

ചിത്രത്തിന്റെ പേരുകേള്‍ക്കുമ്പോഴുള്ള സ്വഭാവികമായി തോന്നാവുന്ന ഒരു ഹ്യൂമര്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വരുന്നുണ്ട്. എന്നാല്‍ ഹ്യൂമറിന് വേണ്ടി ഉണ്ടാക്കപ്പെട്ട ഹ്യൂമറല്ല സിനിമയുടേതെന്ന് സച്ചി പറയുന്നു. സ്വിറ്റ്വേഷന്‍ കോമഡിയാണ് സിനിമയിലുള്ളത്. അതും ടെന്‍ഷനില്‍ നിന്നും പിറവി കൊള്ളുന്ന കോമഡി. ചിത്രത്തിലെ നായകനും നായികയുമാണ് ഹ്യൂമര്‍ രംഗങ്ങളിലെ പ്രധാനകഥാപാത്രങ്ങള്‍.

ജോഷിയുടെ പതിവ് ശൈലിയിലുള്ള സിനിമയായിരിക്കില്ല റണ്‍ ബേബി റണ്‍. ആക്ഷന് പ്രധാന്യം കൊടുത്തുള്ള സിനിമകാണധികവും. ഹ്യൂമര്‍ കുറവും. എന്നാലിവിടെ നേരെ തിരിച്ചാണ് കാര്യങ്ങള്‍.

ബില്ല 2ന്റെ ജോലി കഴിഞ്ഞെത്തുന്ന ആര്‍ഡി രാജശേഖറാണ് ജോഷി ചിത്രത്തിന്റെ ക്യാമറ ചലിപ്പിയ്ക്കുന്നത്.

English summary
Mohanlal plays a photographer in director Joshiys forthcoming film Run Baby Run.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam