»   » പണ്ഡിറ്റിന് എട്ട് നായികമാര്‍!!

പണ്ഡിറ്റിന് എട്ട് നായികമാര്‍!!

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
ചാനല്‍ ചര്‍ച്ചകളുടെ ആശയദാരിദ്ര്യമകറ്റിയ കൃഷ്ണനും രാധയ്ക്കും ശേഷം സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമയുടെ അണിയറ ജോലികളില്‍. കൊമേഴ്‌സ്യല്‍ സിനിമയുടെ മുന്‍വിധികളെയെല്ലാം അപ്പാടെ മാറ്റിമറിച്ച ആദ്യചിത്രത്തിന് ശേഷം ജിത്തുഭായി എന്ന ചോക്ലേറ്റ് ഭായി എന്ന കിടിലന്‍ ടൈറ്റിലുമായാണ് സന്തോഷ് പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചിരിയ്ക്കുന്നത്.

പുതിയ റെക്കാര്‍ഡുകള്‍ സൃഷ്ടിയ്ക്കുകയെന്ന ഉദ്ദേശത്തോടെ ജിത്തുഭായിയിലും സന്തോഷ് തന്നെയാണ് അടിമുടി നിറഞ്ഞുനില്‍ക്കുന്നത്. സംവിധായകന്‍ തന്നെ നായകനാവുന്ന സിനിമയിലെ ഗാനങ്ങളുടെ സംഗീതവും വരികളുമെല്ലാം ഈ സകലകലാവല്ലഭന്‍ തന്നെയാണ് നിര്‍വഹിയ്ക്കുന്നത്.

എന്നാല്‍ ജിത്തുഭായിയുടെ ഹൈലൈറ്റ് ഇതൊന്നുമല്ല, ചിത്രത്തില്‍ പണ്ഡിറ്റിന് എട്ട് നായികമാരുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിലും കുറച്ച് നായികമാര്‍ അണിനിരന്ന കൃഷ്ണനും രാധയും ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ വച്ചുനോക്കുമ്പോള്‍ ജിത്തുഭായിയും ഒരു സംഭവമാകുമെന്ന് ഉറപ്പിയ്ക്കാം.

രണ്ടാം സിനിമയുടെ അണിയറ ജോലികള്‍ പുരോഗമിയ്ക്കുമ്പോള്‍ തന്നെ മറ്റൊരു സിനിമയുടെ തിരക്കഥ ജോലികളും പണ്ഡിറ്റിന്റെ തൂലികയിലൂടെ പിറക്കുകയാണ്. കാളിദാസന്‍ കഥയെഴുതുകയാണെന്നൊരു സുന്ദരന്‍ ടൈറ്റിലാണ് ഈ സിനിമയ്ക്ക് സന്തോഷ് നല്‍കിയിരിക്കുന്നത്.

English summary
The film has been titled 'Jithubhai Enna Chocolate Bhai' and would star the director himself in the title role. He would also compose the music of the film and pen the lyrics. There would be eight heroines in the film!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam