ഗണേഷിന് വ്യക്തി വൈരാഗ്യം: തിലകന്‍

By Ajith Babu

Thilakan
ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയതിനു പിന്നില്‍ നടന്‍ കെബി ഗണേഷ് കുമാറാണെന്ന് തിലകന്‍. കഴിഞ്ഞ കുറെ വര്‍ഷമായി ഗണേഷ് തന്നെ ദ്രോഹിക്കുകയാണ്. ഗണേഷിന് എന്നോട് വ്യക്തിവൈരാഗ്യമാണ്. അതെനിയ്ക്ക് മനസ്സിലായി. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘമാണ് ആത്മയെന്നും തിലകന്‍ ആരോപിച്ചു.

സിനിമയില്‍ വിലക്ക് വന്നതിനു ശേഷം അതില്‍ നിന്നുള്ള വരുമാനം ഇല്ലാതായി. വരുമാനം ഇല്ലാതായത് ബുദ്ധിമുട്ട് ഉണ്ടാക്കി. സീരിയലില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ അവിടെയും വിലക്ക്.

ഇങ്ങനെയുള്ള സംഘടനകളെയാണോ നമുക്ക് വേണ്ടത്. ഇത്തരം സംഘടനകളുടെ ലക്ഷ്യം മറ്റെന്തോ ആണെന്നും തിലകന്‍ പറഞ്ഞു. ഇപ്പോള്‍ വേറെ ഒരു കരാറുകളിലും താന്‍ ഒപ്പു വെച്ചിട്ടില്ലെന്നും അലി അക്ബര്‍, വിനയന്‍ എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ അഭിനയിച്ചേക്കുമെന്നും തിലകന്‍ പറഞ്ഞു.

അതേസമയം തിലകന്‍ സിനിമാ താരങ്ങളെയും സംഘടനകളെ നിരന്തരം അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് തിലകനെ വിലക്കുന്നതെന്ന് ആത്മ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്‍ അറിയിച്ചു. തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ അധിക്ഷേപിക്കുന്നവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് തിലകനെ വിലക്കുന്ന പ്രമേയം പാസ്സാക്കിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് തിലകന് ആത്മ വിലക്ക് ഏര്‍പ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X