»   » സൂര്യതേജസുമായി അമ്മ; കരിദിനവുമായി ചേംബര്‍

സൂര്യതേജസുമായി അമ്മ; കരിദിനവുമായി ചേംബര്‍

Posted By:
Subscribe to Filmibeat Malayalam
Amma star show
താരനിശയുടെ പേരില്‍ അമ്മയും ഫിലിം ചേംബറും തമ്മിലുള്ള ഉടക്ക് രൂക്ഷമാവുന്നു. 27, മാര്‍ച്ച് രണ്ട് തീയതികളില്‍ അമ്മ കോഴിക്കോട്ടും ബാംഗ്ലൂരുമായി നടത്താനിരിക്കുന്ന താരനിശയുമായി ബന്ധപ്പെട്ടാണ് ഇരുസംഘടനകളും പിണങ്ങിയിരിക്കുന്നത്.

താരനിശയെ നേരിട്ട് എതിര്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയെങ്കിലും പരിപാടിയുടെ ചാനല്‍ സംപ്രേക്ഷണത്തെയാണ് ചേംബര്‍ ഇപ്പോള്‍ എതിര്‍ക്കുന്നത്. സൂര്യ ടിവിയുമായി സഹകരിച്ചാണ് സൂര്യ തേജസ്സോടെ അമ്മ എന്ന താരനിശ നടത്തുന്നത്. പരിപാടി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ദിനത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് കരിദിനമാചരിയ്ക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ഫിലിം ചേംബര്‍ തീരുമാനിച്ചു.

ചലച്ചിത്ര മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ അമ്മ താരനിശപോലുള്ള പരിപാടികളുമായി മുന്നോട്ടുവന്നാല്‍ അത് പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്നകറ്റുമെന്നാണ് ഫിലിം ചേംബറിന്റെ ആരോപണം. അതേ സമയം ചേംബറിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമാണ് അമ്മ അധികൃതര്‍ നല്‍കുന്നത്. കഴിഞ്ഞ ആറരവര്‍ഷക്കാലമായി താരനിശപോലുള്ള പരിപാടികള്‍ സംഘടിപ്പിയ്ക്കാതിരുന്നിട്ടും എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് അവര്‍ ചോദിയ്ക്കുന്നു.

English summary
Amma first stage show is in Bangalore on 27th and the stars will move on to the next destination on 25th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam