»   » ന്യൂ ഡല്‍ഹി വീണ്ടും വരണം: സുരേഷ് ഗോപി

ന്യൂ ഡല്‍ഹി വീണ്ടും വരണം: സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
New Delhi
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ മൂവികളിലൊന്നായ ന്യൂ ഡല്‍ഹിയുടെ റീമേക്ക് വേണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ ഏറെപേരുണ്ടാവും, പ്രത്യേകിച്ച് മമ്മൂട്ടിയുടെ ആരാധകര്‍.

പഴയകാല ഹിറ്റുകള്‍ വീണ്ടും പൊടിതട്ടിയെടുത്ത് വിജയം കൊയ്യുമ്പോള്‍ ന്യൂഡല്‍ഹിയെ മാത്രം മാറ്റിനിര്‍ത്തുന്നതെന്തിനെന്നായിരിക്കും അവരുടെ ചോദ്യം. എന്തായാലും ന്യൂഡല്‍ഹിയുടെ റീമേക്ക് വേണമെന്ന് ആ സിനിമയിലെ ഒരുനടന്‍ തന്നെ ആവശ്യപ്പെട്ടിരിയ്ക്കുന്നു. വേറാരുമല്ല, മമ്മൂട്ടിയുമായി ഏറെക്കാലമായി അകല്‍ച്ചയിലായിരുന്ന സുരേഷ് ഗോപി തന്നെയാണ് ന്യൂ ഡല്‍ഹിയുടെ റീമേക്കിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്. രാജാവിന്റെ മകന്റെ റീമേക്കുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരുമുന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

'രാജാവിന്റെ മകന്‍ പോലെ തന്നെ അതേ നടി താരങ്ങളെവച്ച് വിണ്ടും ചെയ്യവുന്ന കാലിക പ്രസക്തിയുള്ള മറ്റൊരു സിനിമയാണ് ന്യൂഡല്‍ഹിയെന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം. അത് ജോഷി തന്നെ വീണ്ടും സംവിധാനം ചെയ്യണമെന്നും നടന്‍ ആഗ്രഹം പ്രകടിപ്പിയ്ക്കുന്നു.

പിണക്കങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും വീണ്ടുമൊന്നിയ്ക്കുന്ന കിങ് ആന്റ് കമ്മീഷണറുടെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെയാണ് ന്യൂ ഡല്‍ഹിയുടെ റീമേക്ക് വേണമെന്ന് നടന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നതെന്നതും ശ്രദ്ധേയം.

ഇരുതാരങ്ങളുടെയും കരിയറിലെ നിര്‍ണായകഥാപാത്രങ്ങളായിരുന്നു ന്യൂ ഡല്‍ഹിയിലേത്. മമ്മൂട്ടിയുടെ ജികെയും എന്റെ ഫോട്ടോഗ്രാഫറുമെല്ലാം പുനരവതരണത്തിന് യോജിച്ച കാലിക പ്രാധാന്യമുള്ള വേഷങ്ങളാണ് സുരേഷ് ഗോപി തന്നെ പറയുന്നു.

രാജാവിന്റെ മകനില്‍ ലാല്‍ അവതരിപ്പിയ്ക്കുന്ന വിന്‍സന്റ് ഗോമസ് വിജയ് മല്യ മോഡലിലുള്ള മദ്യരാജാവായിരിക്കുമെന്നും സുരേഷ് ഗോപി ഈ അഭിമുഖത്തില്‍ പറയുന്നു. താനവതരിപ്പിച്ച് കുമാറെന്ന കഥാപാത്രം കൊമേഴ്‌സ്യല്‍ പൈലറ്റായിരിക്കും. ചിത്രത്തിന്റെ തിരക്കഥയിലെ മിനുക്കുപണികള്‍ ഡെന്നീസ് ജോസഫ് പൂര്‍ത്തിയാക്കിയെന്നും ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam