»   » അവളുടെ രാവുകളില്‍ അഭിനയിക്കില്ല: ശ്വേത

അവളുടെ രാവുകളില്‍ അഭിനയിക്കില്ല: ശ്വേത

Posted By:
Subscribe to Filmibeat Malayalam
Sweta Menon
മലയാളത്തിലെ ആദ്യത്തെ എ സര്‍ട്ടിഫിക്കറ്റ് ചിത്രമായ അവളുടെ രാവുകള്‍ക്ക് രണ്ടാംഭാഗമൊരുങ്ങുന്നുണ്ടെന്നും അതില്‍ ശ്വേതയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരെ ഇപ്പോള്‍ ശ്വേത രംഗത്തെത്തിയിരിക്കുകയാണ്. താനിക്കാര്യം അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ കൂടാതെ നിര്‍മ്മാതാവ് വാര്‍ത്ത നല്‍കുകയാണുണ്ടായതെന്ന് ശ്വേത ആരോപിച്ചു.

ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്ന പിഎച്ച് ഹമീദ് തന്നോട് സംസാരിച്ചി്ട്ടില്ലെന്നാണ് താരം പറയുന്നത്. മാധ്യമങ്ങള്‍നിന്നാണ് താനീ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്നകാര്യം താനറിഞ്ഞതെന്നും ശ്വേത പറഞ്ഞു. മാത്രമല്ല തന്റെ സമ്മതമില്ലാതെ തന്നെക്കുറിച്ച് ഒരു വാര്‍ത്ത നല്‍കിയത് ശരിയായില്ലെന്നും നടി പറഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത വന്നതിനു ശേഷം എന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. അവളുടെ രാവുകളില്‍ അഭിനയിക്കേണ്ടെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുതന്നെയാണ് എന്റെയും തീരുമാനം- ശ്വേത വ്യക്തമാക്കി.

1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ ആലപ്പി ഷെരീഫ് തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്തചിത്രമാണ്. ചിത്രത്തിലെ നായിക സീമയായിരുന്നു.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിലാണെന്നും സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രമായി ശ്വേതാ മേനോന്‍ വേഷമിടുമെന്നുമായിരുന്നു വാര്‍ത്ത.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam