»   » തിലകന്‍ കോടതിയിലേയ്ക്ക്

തിലകന്‍ കോടതിയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Thilakan
ചലച്ചിത്രസംഘടനകളായ അമ്മയുമായും ഫെഫ്ക്കയുമായും ഇടഞ്ഞുനില്‍ക്കുന്ന നടന്‍ തിലകന്‍ കോടതിയിലേക്ക്. തനിയ്ക്ക് തൊഴില്‍ നിഷേധിയ്ക്കാന്‍ ചില സംഘടനകള്‍ മനപൂര്‍വം ശ്രമിയ്ക്കുകയാണെന്നാരോപിച്ചാണ് തിലകന്‍ കോടതിയെ സമീപിയ്ക്കാനൊരുങ്ങുന്നത്.

എറണാകുളം സിവില്‍ കോടതിയില്‍ ഇത് സംബന്ധിച്ച് കേസ്് ഫയല്‍ ചെയ്യാനാണ് തിലകന്റെ നീക്കമെന്ന് സൂചനകളുണ്ട്. ഇതിന് മുന്നോടിയായി തിലകന്‍ എറണാകുളത്ത് ജസ്റ്റിസ് കെഎസ് പരിപൂര്‍ണ്ണനെ സന്ദര്‍ശിച്ചിരുന്നു.

തൊഴില്‍ നിഷേധത്തിനെതിരെ നിയമപോരാട്ടം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചതായി തിലകന്‍ പറഞ്ഞു. ചലച്ചിത്രമേഖലയെ തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന ഫെഫ്കയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുമെന്നും തിലകന്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam