»   »  ഇനി വര്‍ഷത്തില്‍ രണ്ടു മോഹന്‍ലാല്‍ ചിത്രം മാത്രം

ഇനി വര്‍ഷത്തില്‍ രണ്ടു മോഹന്‍ലാല്‍ ചിത്രം മാത്രം

Posted By:
Subscribe to Filmibeat Malayalam
 Mohanlal
അന്യഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുമ്പോള്‍ നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ് ഓടി നടന്ന് അഭിനയിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിട്ട് കാലം കുറേയായി.

എന്നാല്‍ ഈ വിമര്‍ശനത്തോട് തണുപ്പന്‍ പ്രതികരണമായിരുന്നു താരങ്ങള്‍ക്ക്. ഇതിനിടെ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചു കൊണ്ട് ശ്രീനിവാസന്‍ രണ്ടു സിനിമകളും ചെയ്തു. സൂപ്പറുകളുടെ പണത്തോടുള്ള ആര്‍ത്തിയെ നന്നായി കളിയാക്കുന്ന കിടിലന്‍ ഡയലോഗുകളും ചിത്രത്തിലുണ്ടായിരുന്നു.

എന്തായാലും വിമര്‍ശനമുന്നയിച്ചവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മോഹന്‍ലാല്‍ ഇനി വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമേ ചെയ്യു എന്ന തീരുമാനത്തിലാണ്.

വാരി വലിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയതാവാം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ലാലിനെ പ്രേരിപ്പിച്ചത്. അതേസമയം ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം കാസനോവ വ്യാഴാഴ്ച തീയേറ്ററുകളിലെത്തും.

English summary
Actor Mohanlal decided to select only two films in a year.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam