»   » വാണിഭത്തിന് നടി യമുനയുടെ സ്‌പെഷ്യല്‍ ട്രിക്

വാണിഭത്തിന് നടി യമുനയുടെ സ്‌പെഷ്യല്‍ ട്രിക്

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Actress Yamuna
  ഒരാള്‍ക്കൊപ്പം ഒരു തവണ മാത്രം.. പെണ്‍വാണിഭത്തിനിടെ പിടിയിലായ തെന്നിന്ത്യന്‍ നടി യമുനയുടെ തന്ത്രത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പൊലീസ് റെയ്ഡുകളില്‍ നടിമാര്‍ കുടുങ്ങുന്നത് ഏറിയപ്പോഴാണ് നടി യമുന ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാംഗ്ലൂരിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് അറസ്റ്റിലായ നടിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.

  എത്ര പ്രിയപ്പെട്ട ഇടപാടുകാരനായാലും ഒരൊറ്റ തവണ മാത്രമേ യമുന കിടപ്പറ പങ്കിടൂ. മണിക്കൂറിന് ഒരു ലക്ഷം രൂപയായിരുന്നു നടി യമുന വാങ്ങിയിരുന്നത്.പിന്നീട് ഇതിന്റെ ഇരട്ടി കാശുതരാമെന്ന് പറഞ്ഞാലും അയാളെ തിരിഞ്ഞുനോക്കില്ല. ഇടപാടുകാര്‍ക്കൊപ്പം സംഗമിയ്ക്കുപ്പോള്‍ പൊലീസ് വന്നാലും സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് ന്യായം പറഞ്ഞ് തലയൂരാനായിരുന്നു നടി ഈ തന്ത്രം മെനഞ്ഞത്. ഇതിനൊക്കെ യമുനയെ സഹായിച്ചത് കൂട്ടിക്കൊടുപ്പുകാരനായിരുന്ന നിന്ന സുരക്ഷിത് സുമന്‍ എന്നയാളാണ്.

  ഇടപാടുകാരുടെ ഒരു ഡാറ്റാ ബേസ് തന്നെ സുരക്ഷിത് സൂക്ഷിച്ചിരുന്നു. ഇത് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യാനും ഇയാള്‍ ശ്രദ്ധിച്ചു. ഒരു തവണ വന്നവര്‍ വീണ്ടും വരുന്നത് ഒഴിവാക്കിയിരുന്നത് ഈ ഡാറ്റാ ബേസിന്റെ സഹായത്തോടെയായിരുന്നു. വര്‍ഷങ്ങളായി പെണ്‍വാണിഭത്തില്‍ ഏര്‍പ്പെട്ടിരുന്ന നടി ഇത്രയും കാലം കുടുങ്ങാതിരുന്നത് ഇതിനാലാണെന്നും പൊലീസ് പറയുന്നു.

  യമുനയടങ്ങുന്ന സെക്‌സ് റാക്കറ്റിന് രാജ്യം പലഭാഗത്തും കണ്ണികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരിന് പുറമെ ദില്ലി, മുംബൈ തുടങ്ങിയ മെട്രോകളിലെ മോഡലുകളും നടിമാരും ഏജന്റായ സുരക്ഷിത്തിന്റെ ലിസ്റ്റില്‍ ഉണ്ടത്രേ. തെന്നിന്ത്യയിലേയും ബോളിവുഡിലേയും ചില പ്രശസ്ത നടിമാരും പട്ടികയിലുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

  സേഫായ ഇടപാടുകള്‍ക്ക് വേണ്ടി സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് സുരക്ഷിത് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇവിടെ റെയ്ഡ് ഉണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാംഗ്ലൂരിലെ റോയല്‍ ഗാര്‍ഡീനിയ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ യമുനയും കൂട്ടരും കുടുങ്ങിയത്.

  ബാംഗ്ലൂര്‍ സോഫ്റ്റ്‌വേര്‍ കമ്പനി സിഇഒയായ നന്ദകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യമുന അഭിനയിച്ച കണ്ഡീരവ എന്ന ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടുന്നതിനിടെയാണ് സിനിമയിലെ നടി പെണ്‍വാണിഭക്കേസില്‍ കുടുങ്ങിയത്. നടി യമുനയ്‌ക്കൊപ്പം ഏഴ് പെണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും ഇവര്‍ക്കെല്ലാം ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.

  English summary
  Popular South Indian actress Yamuna, who was caught red handed with CEO Nandakumar at ITC Royal Gardenia Hotel in Bangalore on last Thursday, was said to be involved in flesh trade for several years, but was never caught by anyone. According to source, the secret behind this is that the Kanteerava star never used to date her clients for the second time.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more