തെലുങ്ക് മെഗാസ്റ്റാറിന്റെ 250 കോടി ചിത്രം! സെയ് റാ നരസിംഹ റെഡ്ഡി ഒരുങ്ങുന്നത് വിസ്മയിപ്പിക്കാനാണ്
ഇന്ത്യന്‍ സിനിമാലോകത്തിന് അത്ഭുതമായി തീര്‍ന്ന ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങിയത് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും അതിശയിപ്പിക്കുന്ന സിനിമകളാണ് തെലുങ്ക് നാട്ടില്‍ നിന്നും ഒരുങ്ങുന്നത്. തെലുങ്കിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായിട്ടെത്തുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സ്വതന്ത്ര്യ സമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി അഭിനയിക്കുന്ന സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.യ ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം വാനോളം ഉയര്‍ന്ന് കൊണ്ടിരിക്കുയാണ്.

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച ആദ്യഘട്ടത്തില്‍ 200 കോടി മുതല്‍ മുടക്കാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 250 കോടി മുതല്‍ മുടക്ക് വേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയിലെ യുദ്ധരംഗത്തിന് വേണ്ടി മാത്രം 55 കോടിയോളം മുതല്‍ മുടക്ക് ചെലവിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചരിത്ര സിനിമയായി ഒരുക്കുന്ന സെയ് റാ നരസിംഹ റെഡ്ഡി സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്.
ചിരഞ്ജീവിയുടെ ഗുരുവായി ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നു. നയന്‍താരയാണ് നായികയായിട്ടെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രധാന്യമുള്ളതിനാല്‍ റാം ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.


Click it and Unblock the Notifications