»   » അമ്മയുടെ ബാംഗ്ലൂര്‍ താരനിശ മാറ്റിവച്ചു

അമ്മയുടെ ബാംഗ്ലൂര്‍ താരനിശ മാറ്റിവച്ചു

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: കര്‍ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ താരസംഘടനയായ അമ്മ ബാംഗ്ലൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന താരനിശ മാറ്റിവച്ചു.

സുരക്ഷാ കാരണത്താലാണ് പാലസ് ഗ്രൗണ്ടില്‍ ഫെബ്രുവരി 27ന് നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി മാറ്റിവച്ചതെന്ന് കെഎന്‍എസ്എസ്് ഭാരവാഹികള്‍ അറിയിച്ചു.

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ട്. ഇതിനാല്‍ പാലസ് ഗ്രൗണ്ടിലെ പരിപാടിയ്ക്ക് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാന്‍ വിഷമമാണെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് പരിപാടി മാറ്റിയത്.

നേരത്തേ കൊല്‍ക്കത്തയിലായിരുന്നു ഈ മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് ബാംഗ്ലൂരിലേയ്ക്ക് മാറ്റിയതാണ് പ്രശ്‌നമായത്. ഇതിനിടെ മാര്‍ച്ച് 2ന് കോഴിക്കോട്ട് അമ്മയുടെ താരനിശ നടക്കുന്നുണ്ട്. ഇതിനുള്ള റിഹേഴ്‌സല്‍ ഫെബ്രുവരി 20ന് ആരംഭിച്ചിട്ടുണ്ട്.

ബാംഗ്ലൂരിലും കോഴിക്കോട്ടും നടത്തുന്ന താരനിശയുമായി ബന്ധപ്പെട്ട് അമ്മയും ഫിലിംചേംബറും കടുത്ത അഭിപ്രായവ്യത്യാസത്തിലാണ്. പരിപാടികള്‍ ടിവിയില്‍.

English summary
KNSS postponed the AMMA Star Night at Bangalore for an another day because of security issue. Police cannot provide security for the function because of the World Cup Macth at the Chinnaswami stadium.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam