»   » അമ്മ കുടുംബത്തില്‍ ആസിഫ് അലി ഒറ്റപ്പെടും?

അമ്മ കുടുംബത്തില്‍ ആസിഫ് അലി ഒറ്റപ്പെടും?

Posted By:
Subscribe to Filmibeat Malayalam
Asif Ali
സെലിബ്രിറ്റി ക്രിക്കറ്റ്‌ലീഗില്‍നിന്ന് വിട്ടുനിന്ന യുവതാരം ആസിഫലിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുനീങ്ങാന്‍ താരങ്ങളുടെ സംഘടനയായ 'അമ്മ' തീരുമാനിച്ചു. അതേസമയം ആസിഫ് അലിയ്ക്ക് വിലക്കേര്‍പ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം നടനെ ഒറ്റപ്പെടുത്താനാണ് താരസംഘടനയുടെ തീരുമാനമെന്നറിയുന്നു.

പ്രഖ്യാപിത വിലക്കുകള്‍ സംഘടനയ്ക്ക് പേരുദോഷമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഈ നീക്കം. നേരത്തെ തിലകന് വിലക്കേര്‍പ്പെടുത്തിയ അമ്മയുടെ നടപടിയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലണ് വിലക്കിനു പകരം ഒറ്റപ്പെടുത്തുകയെന്ന തന്ത്രം അമ്മ പയറ്റാനൊരുങ്ങുന്നത്.

ആസിഫിനെ 'അമ്മ' വിലക്കുമെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും 'അമ്മ'വിലക്കാന്‍മാത്രം ആസിഫലിയെന്ന നടന്‍ വളര്‍ന്നിട്ടില്ലെന്നും സെക്രട്ടറിയും ടീം മാനേജറുമായ ഇടവേളബാബു മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ പ്രധാനപ്പെട്ട ചടങ്ങ് നടക്കുമ്പോള്‍ തിരിഞ്ഞുനോക്കാത്ത അയല്‍ക്കാരെ പിന്നീടുള്ള ചടങ്ങുകള്‍ക്കൊന്നും വിളിക്കാത്തത് പോലെയാകും ആസിഫലിയുടെ കാര്യം ഇടവേളബാബു പറഞ്ഞു.

ക്രിക്കറ്റ്‌ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സ് ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് ആസിഫലിയ്‌ക്കെതിരെ 'അമ്മ' നടപടിയെടുക്കാന്‍ ആലോചിക്കുന്നത്. പരിശീലനക്യാമ്പിലോ കൊച്ചിയില്‍ നടന്ന മത്സരത്തിലോ ആസിഫ് എത്തിയില്ലെങ്കിലും അമ്മകേരളാ സ്‌െ്രെടക്കേഴ്‌സിന്റെ അവതരണഗാനത്തിലും പരസ്യത്തിലും അഭിനയിച്ചിരുന്നു.

പരിശീലനത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങള്‍ ആസിഫിനെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ , ഫോണെടുക്കാനോ തിരിച്ച് ബന്ധപ്പെടാനോ ഉള്ള മര്യാദ ആസിഫലിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് സംഘടനയിലുള്ളവര്‍ പറഞ്ഞു. ക്യാപ്റ്റന്‍ മോഹന്‍ലാലിനോ കോച്ച് ചന്ദ്രസേനനോ വിശദീകരണം നല്‍കാനും ആസിഫ് തയാറായില്ലത്രേ.

അമ്മ കൂടി സഹകരിയ്ക്കുന്ന പരിപാടിയെന്ന നിലയ്ക്ക് മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മത്സരം നടന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. മമ്മൂട്ടിയും ടീമിന്റെ ക്യാപ്റ്റനായി പരിശീലന പരിപാടികളിലെല്ലാം സജീവമായി പങ്കെടുത്ത മോഹന്‍ലാലിനെക്കാളും തിരക്കാണോ ആസിഫിനെന്നാണ് ചോദ്യമുയര്‍ന്നരിയ്ക്കുന്നത്.

English summary
Miffed with actor Asif Ali for leaving them clueless about his absence in CCL, Association of Malayalam Movie Artistes (AMMA) has decided to initiate strict action against him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam