»   » പരിഹാസ്യമാവുന്ന ഭാവന വിലാസം

പരിഹാസ്യമാവുന്ന ഭാവന വിലാസം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/26-bhavana-choose-glamour-roles-2-aid0166.html">Next »</a></li></ul>
Bhavana
ഭാവനയുടെ നിഷ്‌കളങ്കമായ കണ്ണുകളും പാവം ചിരിയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. അല്പം വില്ലത്തം കാണിക്കുന്ന കഥാപാത്രങ്ങളില്‍ ഭാവനയെ ത്തുമ്പോള്‍ സ്‌നേഹത്തോടെ ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്കുമുമ്പില്‍ ഭാവന കണ്ണാടി നോക്കാതെ ആടുന്ന പ്രകൃതം പരിഹാസമുളവാക്കുന്നുവെന്ന് പറയാതെ വയ്യ.

മലയാളം വിട്ട് പുറത്ത് പോയാല്‍ അല്പം ഗ്ലാമറൊക്കെ ആവാം എന്നാണ് കുലീനരായ നമ്മുടെ നടിമാരുടെ വിശ്വാസം. ഈ വിശ്വാസം നിലനില്പിന്റെ ആധാര ശില കൂടിയാണ് തെലുങ്കിലും തമിഴിലും. അവിടെ സൂപ്പറുകള്‍ ആവുന്നത് ശരീരത്തിലെ വസ്ത്രങ്ങളുടെ അളവും പ്രകടനപരതയും നോക്കിയാണ്.

അസിന് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാനായെങ്കിലും നയന്‍സ് അടിതെറ്റി വീണുപോയി. പിന്നെ വീണതു വിദ്യയാക്കി നയന്‍സ് സൂപ്പറായി ആടിതിമര്‍ത്തു. ഇതൊക്കെ കണ്ട് പാവം ഭാവനയും ചില നമ്പറുകളൊക്കെ കാണിച്ചു. ഭാവനയുടെ മുഖത്ത് ജന്മനാ ഉള്ള പാവത്തം ശരീര പ്രകടനങ്ങള്‍ക്കു കൂട്ടുനില്‍ക്കാഞ്ഞാല്‍ എന്തു ചെയ്യും..? അതുതന്നെ സംഭവിച്ചു. പേരും പോയി. കോലവും കെട്ടു, മലയാളസിനിമയില്‍ പോലും അത്രക്കങ്ങ് ചേരാത്ത വേഷത്തില്‍ ഭാവന പാട്ടുസീനുകളില്‍ പ്രത്യക്ഷപ്പെട്ടു.

ഭാവനയും കാവ്യമാധവനുമൊക്കെ എന്തു ഗ്ലാമറസ്സായാലും പ്രേക്ഷകന് പിടിക്കില്ല...അതാണ് സത്യം. വെളുത്ത മുഖത്ത് കറുപ്പ് പടര്‍ത്തി നമ്മളിലൂടെ കയറി വന്ന ഭാവനയ്ക്ക് പ്രശസ്തിയുടെ പടവുകളിലേക്ക് കയറി പോകണമെന്ന് ഉത്കടമായ ആഗ്രഹം കാണും . അതിനൊക്കെ ഒരു തിരിച്ചറിവ് അനിവാര്യമല്ലേ?

അടുത്തപേജില്‍
ഗ്ലാമറിന്റെ വിഭാവനകള്‍ ഭാവന തിരിച്ചറിയുമോ?

<ul id="pagination-digg"><li class="next"><a href="/news/26-bhavana-choose-glamour-roles-2-aid0166.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X