»   » ചരിത്രമെഴുതി കാസനോവ അശ്വമേധം തുടങ്ങി

ചരിത്രമെഴുതി കാസനോവ അശ്വമേധം തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Casanova
മോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമെന്ന ബഹുമതിയുമായി കാസനോവയുടെ അശ്വമേധത്തിന് തുടക്കം. രണ്ട് വര്‍ഷത്തിന് മേല്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് മൂവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

കേരളത്തിലെ 202 തിയറ്ററുകളിലായി 1000 പ്രദര്‍ശനങ്ങളോടെയാണ് കാസനോവയുടെ തുടക്കം. മോളിവുഡിലെ ഇനീഷ്യല്‍ കളക്ഷനില്‍ പുതിയ റെക്കാര്‍ഡ് കാസനോവ സൃഷടിയ്ക്കുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.

16 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ചിത്രത്തിന്റെ ജോലികള്‍ യഥാര്‍ത്ഥത്തില്‍ തുടങ്ങിയത് 2007ലാണ്.
എന്നാല്‍ ഷൂട്ടിങിനിടെയുണ്ടായ ചില തടസ്സങ്ങളും മറ്റും മൂലം കാസനോവയുടെ വരവ് നീളുകയായിരുന്നു.

ഒട്ടേറെ പ്രതിബന്ധങ്ങള്‍ നേരിട്ടെങ്കിലും തന്റെ ഡ്രീം പ്രൊജക്ടിന്റെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തയാറായിരുന്നില്ല. വിവിധ രാജ്യങ്ങളിലായി 81 ദിവസത്തെ ഷൂട്ടിങിന് ശേഷമാണ് റോഷന്‍ ചിത്രം എഡിറ്റിങ് ടേബിളിലെത്തിയത്.

ബോബി സഞ്ജയ്മാരുടെ തിരക്കഥയിലൊരുക്കുന്ന കാസനോവയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകവും ലാല്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്. ചിത്രത്തെക്കുറിച്ച അമിത പ്രതീക്ഷകള്‍ പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിയ്ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

English summary
Director Rosshan Andrrews’ mega bucks extravaganza, Casanovva, with Mohanlal in the lead, is all set to hit the cinemas today

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X