»   » ഷൂട്ടിങ് നിന്നു; ഡാം 999ന് തിലകന്റെ ശാപമോ?

ഷൂട്ടിങ് നിന്നു; ഡാം 999ന് തിലകന്റെ ശാപമോ?

Posted By:
Subscribe to Filmibeat Malayalam
Thilakan
വിളിച്ചുവരുത്തി അപമാനിയ്ക്കപ്പെട്ടവന്റെ ശാപം 'ഡാം 999'ന് മേല്‍ പതിയ്ക്കുകയാണോ? നടന്‍ തിലകനെ ഒഴിവാക്കിക്കൊണ്ട് വിവാദങ്ങളോടെ അകമ്പടിയോടെ ആരംഭിച്ച ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാന്‍ സംവിധായകന്‍ തീരുമാനിച്ചു.

തന്നെ പങ്കെടുപ്പിയ്ക്കാതെ സിനിമയുമായി മുന്നോട്ട് പോയാല്‍ അത് ഗുണം പിടിയ്ക്കില്ലെന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രതിഷേധവുമായെത്തിയ തിലകന്‍ സംവിധായകന്‍ സോഹന്‍ റോയിയോട് പറഞ്ഞിരുന്നു. തിലകന്റെ പ്രവചനമോ ശാപമോ എന്തായാലും അത് ശരിവെയ്ക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഡാം 999ന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും പുറത്തുവരുന്നത്.

ഡാം 999 ന്റെ കേരളത്തിലെ ചിത്രീകരണം അവസാനിപ്പിയ്ക്കുകയാണെന്ന് സംവിധായകന്‍ സോഹന്‍ റോയ് ആലപ്പുഴയില്‍ അറിയിച്ചു. നടി ടുലിപ് ജോഷി മോശമായി പെരുമാറി എന്നാരോപിച്ച് സാങ്കേതിക വിദഗ്ധര്‍ സഹകരിയ്ക്കാത്തതിനാലാണ് ഷൂട്ടിംഗ് തടസ്സപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുലീപ് ജോഷിയുമായി സഹകരിക്കില്ലെന്ന് കാണിച്ച് ഫെഫ്കയിലെ സാങ്കേതിക വിദഗ്ധര്‍ സോഹന്‍ റോയിയ്ക്ക് കത്ത് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടത്തെ ഷൂട്ടിങ് അവസാനിപ്പിച്ചത്.

ഫെഫ്കയെ മാഫിയ സംഘമെന്ന് വിളിച്ച തിലകന്‍ മാപ്പ് ചോദിയ്ക്കാതെ അദ്ദേഹം അഭിനയിയ്ക്കുന്ന ചിത്രത്തില്‍ സഹകരിയ്ക്കില്ലെന്ന് ഫെഫ്ക നേരത്തേ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി തിലകനെ ഒഴിവാക്കാന്‍ സോഹന്‍ റോയ് നിര്‍ബന്ധിതനായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam