»   » കാവ്യയുടെ വിവാഹമോചനം; ദിലീപ് ഇടപെടുന്നു

കാവ്യയുടെ വിവാഹമോചനം; ദിലീപ് ഇടപെടുന്നു

Posted By:
Subscribe to Filmibeat Malayalam
Kavya
കാവ്യ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടന്‍ ദിലീപ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്.

നടന്‍ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് സൂചന. കാവ്യയ്ക്ക് ദിലീപുമായുള്ള ബന്ധമാണ് വിവാഹമോചനത്തില്‍ എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കുവൈത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിശാല്‍ ചന്ദ്ര ഇക്കാര്യം പരസ്യമായി ആരോപിച്ചിരുന്നു. വിവാഹം ഇഷ്ടമില്ലാതിരുന്ന കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് വിശാല്‍ തന്റെ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം പരാമര്‍ശങ്ങള്‍ ദിലീപിന്റെയും ഒപ്പം കാവ്യയുടെയും കരിയറിന് ദോഷം ചെയ്യുമെന്നതിനാലാണ് കാര്യങ്ങള്‍ എത്രയും വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

നിശാല്‍ ചന്ദ്രയ്‌ക്കെതിരെയുള്ള ക്രിമിനല്‍ കേസ് കാവ്യ പിന്‍വലിക്കണം. പകരം കാവ്യയുടെ വിവാഹമോചന ഹര്‍ജിയെ നിശാല്‍ എതിര്‍ക്കരുത് എന്നതാണ് ദിലീപ് മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്നാണ് അറിയുന്നത്.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നോട് മോശമായി പെരുമാറിയെന്നും ആഭരണങ്ങള്‍ കൈവശപ്പെടുത്തിയെന്നമാണ് കാവ്യ വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്.

നിശാല്‍ ചന്ദ്രയ്‌ക്കെതിരെ രണ്ടു കേസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാരോപിച്ച് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും, വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയിലുമാണ് ഈ കേസുകള്‍. ക്രിമിനല്‍ കേസില്‍ സെപ്തംബര്‍ 25ന് നിശാല്‍ ചന്ദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam