എന്നാലും ഇത്രയ്ക്കു വേണോ, ദിലീപേ....

By Super

സിനിമാ നിര്‍മ്മാണത്തിന്റെ ചെലവ് ചുരുക്കുന്നതെങ്ങനെയെന്നുളള ഗവേഷണത്തിലാണ് നിര്‍മ്മാതാക്കളും താരങ്ങളും ചലച്ചിത്ര സൈദ്ധാന്തികരുമൊക്കെ. തെങ്ങു കയറ്റക്കാരന്‍ ഗോപാലനും പാല്‍ക്കാരി മറിയമ്മയും തമ്മില്‍ പ്രേമിച്ചാലും ഒരു സ്വപ്നരംഗം സ്വിറ്റ്സര്‍ലന്റിലോ മല്യേഷ്യയിലോ ആയിക്കോട്ടെയെന്ന് തീര്‍ച്ചപ്പെടുത്തുന്ന സംവിധായകരും താരങ്ങളുമാണ് ഇവിടെയുളളത്. പാവം നിര്‍മ്മാതാവിന് യെസ് പറയേണ്ടി വരും പലപ്പോഴും.

നിര്‍മ്മാതാവിന്റെ സങ്കടങ്ങള്‍ ഏറെ അനുഭവിച്ചറിഞ്ഞ നടനാണ് ദിലീപ്. ട്വെന്റി ട്വെന്റി പൂര്‍ത്തിയാകാതെ മറ്റൊരു ചിത്രത്തിലും അഭിനയിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. എങ്ങുമെത്താതെ നീണ്ടുപോകുന്ന ട്വെന്റി ട്വെന്റിയുടെ റിലീസില്‍ ഒരല്‍പം അതൃപ്തിയോടെ അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്.

ആ ദിലീപ് തന്നെ ഇങ്ങനെ ചെയ്താലോ.. പറ‍ഞ്ഞു വരുന്നത് ട്വെന്റി ട്വെന്റി ക്യാമ്പില്‍ നിന്നും കേട്ട പുതിയൊരു വാര്‍ത്തയെക്കുറിച്ചാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ദിലീപും ഭാവനയും തമ്മിലുളള ഗാന രംഗം ചിത്രീകരിക്കുന്നത് ഫ്രാന്‍സില്‍ വെച്ചാണത്രേ! അങ്ങോട്ടേയ്ക്ക് പോകാനുളള തയ്യാറെടുപ്പിലാണ് സംവിധായകനും നായികാ നായകന്മാരും പരിവാരങ്ങളും.

എത്രയോ തവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് ട്വെന്റി ട്വെന്റി. മലയാളത്തിലെ ഏതാണ്ട് എല്ലാ താരങ്ങളും പ്രത്യക്ഷപ്പെടുന്ന ചിത്രം അമ്മയ്ക്കു വേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത്. അതിനാല്‍ പ്രതിഫലമില്ലാതെയാണ് ഈ ചിത്രത്തിനു വേണ്ടി എല്ലാവരും ഡേറ്റ് നല്‍കിയത്. എത്രയും പെട്ടെന്ന് അവരുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തീര്‍ത്ത് അവരെ സ്വതന്ത്രരാക്കുകയായിരുന്നു വേണ്ടിയിരുന്നത്.

സൂപ്പര്‍താരങ്ങളുടെ ഈഗോ കാരണമാണ് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും ഇടയ്ക്ക് വാര്‍ത്ത പരന്നു. ഇപ്പോള്‍ മിക്ക താരങ്ങളുടെയും ഭാഗം ചിത്രീകരിച്ചും തീര്‍ന്നു. അവരുടെയൊക്കെ ഡബ്ബിംഗും പൂര്‍ത്തിയായി.

അപ്പോഴാണ് നിര്‍മ്മാതാവു താരത്തിനൊരു മോഹമുദിച്ചത്. താനും കാമുകിയും തമ്മില്‍ പ്രത്യക്ഷപ്പെടുന്ന രംഗം ഫ്രാന്‍സില്‍ ചിത്രീകരിച്ചാലെങ്ങനെയിരിക്കും. ആഗ്രഹം കൊളളാമെന്ന് സംവിധായകനും പറഞ്ഞു. അദ്ദേഹത്തിനെന്ത്...?

റംസാന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായി ഈ ചിത്രം തീയേറ്ററിലെത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിനു മുമ്പെങ്കിലും കാമുകനും കാമുകിയും പരിവാരങ്ങളും ഫ്രാന്‍സില്‍ നിന്നും തിരിച്ചെത്തുമോ...ആ....ആര്‍ക്കറിയാം...

Read more about: dileep bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X