ലാലിനെ കാണാന്‍ കടമ്പകളേറെ: രഞ്ജിത്ത്

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലിനെ നായകനാക്കുന്നതിലുള്ള കടമ്പകളെക്കുറിച്ച് രഞ്ജിത്ത് പറഞ്ഞത്. മംഗലശേരി നീലകണ്ഠന്‍, ഇന്ദുചൂഢന്‍, ജഗന്നാഥന്‍, കാര്‍ത്തികേയന്‍ എന്നിങ്ങനെ ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ ഒട്ടേറെ സൂപ്പര്‍ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ റോക്ക് ന്‍ റോള്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചിട്ടില്ല.
മോഹന്‍ലാലും-രഞ്ജിത്തും ഇനിയും ഒന്നിക്കില്ലേയെന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോഴാണ് ലാലിന്റെ കൂടെയുള്ളവരുടെ ഇടപെടലിനെക്കുറിച്ച് രഞ്ജിത് വീണ്ടും പറഞ്ഞത്.
സദാ കൂടെയുണ്ടാവുന്നവരുടെ ഇടപെടല്‍ കാരണം ഒരു കഥയുമായി മോഹന്‍ലാലിനെ സമീപിക്കുക എളുപ്പമല്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ആ പ്രശ്‌നം ഇപ്പോഴുമുണ്ട്. എത്രയോ വര്‍ഷങ്ങളായി പരിചയമുള്ള വ്യക്തി എന്ന നിലയ്ക്ക്, മോഹന്‍ലാലിന്റെ ചുറ്റുമുള്ളവരെ ഗൗനിക്കേണ്ട കാര്യം എനിക്കില്ല. പക്ഷേ, പലപ്പോഴും അവര്‍ അലോസരം സൃഷ്ടിക്കാറുണ്ട് എന്നതാണ് അനുഭവം. നേരെമറിച്ച്, മമ്മൂട്ടിയുടെ അടുത്ത് എനിക്കാ പ്രശ്‌നങ്ങളില്ല- രഞ്ജിത്ത് പറഞ്ഞു.
അടുത്ത പേജില്‍


Click it and Unblock the Notifications