ലാലും ഞാനും രണ്ടുവഴികളിലായി: രഞ്ജിത്ത്

രണ്ടുപേരും വ്യത്യസ്തവഴികളില്‍ തിരിഞ്ഞതോടെ പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു എന്നു മാത്രം. ഏറെക്കാലത്തിനുശേഷം ഈയിടെ ഞാന്‍ മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ റുപ്പിയുടെ കാമറാമാന്‍ എസ്. കുമാറിനെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത് ഞാനുണ്ടെന്നറിഞ്ഞ ലാല്‍ എന്നോടു സംസാരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. 'പ്രണയം' സിനിമ കണ്ട് ഇഷ്ടപ്പെട്ട കാര്യം ഞാന്‍ ലാലിേനാട് പറയുകയും ചെയ്തു- രഞ്ജിത്ത് പറയുന്നു.
ഇന്ത്യന്‍ റുപ്പിയില്‍ തിലകനെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഈ ചിത്രത്തില്‍ തിലകനെ എന്തുകൊണ്ട് അഭിനയിപ്പിച്ചു എന്നത് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ബോധ്യപ്പെടുമെന്നുറപ്പാണെന്നും അത്രയ്ക്ക് ഉജ്ജ്വലമായാണ് ചിത്രത്തിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
അനുയോജ്യമായ കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രമാണ് തിലകന്‍ എന്റെ മുന്‍ചിത്രങ്ങളില്‍ അഭിനയിക്കാതിരുന്നത്. എന്തിന്റെ പേരിലായാലും ഒരു കലാകാരനെ അവന്റെ കര്‍മമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതാണ് സംഘടനകള്‍. തിലകനെ വിലക്കിയതിന്റെ നഷ്ടം മലയാളസിനിമയ്ക്കാണ് എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. വിലക്ക് പിന്‍വലിച്ചുകൊണ്ട് ഫെഫ്ക ഇക്കാര്യത്തില്‍ മാന്യത കാട്ടി.
ആദ്യപേജില്‍
ലാലിനെ കാണാന്‍ കടമ്പകളേറെ: രഞ്ജിത്ത്


Click it and Unblock the Notifications











