ധൈര്യം കാണിക്കേണ്ടത് സംവിധായകര്‍

By Ravi Nath
<ul id="pagination-digg"><li class="next"><a href="/news/26-directors-should-change-trend-observation-2-aid0166.html">Next »</a></li></ul>

mammootty and Lal
സൂപ്പര്‍താരങ്ങളെ നായകരാക്കി വരുന്ന ചിത്രങ്ങള്‍ പലതും ബോക്‌സോഫീസില്‍ എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊ്ണ്ടിരിക്കുന്നത്. ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കു പലതിനും ദയനീയമായി പരാജയപ്പെടാനാണ് വിധി. ഇത്തരമൊരവസ്ഥയില്‍ ഒരു മാറ്റത്തിന് തുടക്കമിടേണ്ടത് സംവിധായകരല്ലാതെ മറ്റാരുമല്ല. ഈ അഭിപ്രായം പറഞ്ഞത് പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദ് തന്നെയാണ്.

ഒട്ടുമിക്ക സംവിധായകര്‍ക്കും ഇതേ അഭിപ്രായം തന്നെയായിരിക്കും പറയാനുണ്ടാവുക. എന്നാല്‍ ആരും ഇത്തരത്തില്‍ ഒരു മാറ്റം കൈക്കൊള്ളാന്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് സത്യം. നല്ല കഥയും തിരക്കഥയും കിട്ടിയാല്‍ അനുയോജ്യരായ നടീനടന്മാരെ ഉള്‍പ്പെടുത്തി സിനിമ ചെയ്യാനുള്ള ആത്മവിശ്വാസമാണ് മുഖ്യം.

സൂപ്പര്‍സ്റ്റാര്‍ സാന്നിധ്യംകൊണ്ടുമാത്രം മറ്റെന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും സിനിമ ഓടിക്കൊള്ളും അല്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകില്ല എന്ന ചിന്തിക്കുന്നവരാണ് അധികവും. മിക്ക നിര്‍മ്മാതാക്കളും ഇത്തരത്തിലുള്ള ചിന്ത വച്ചുപുലര്‍ത്തുന്ന സംവിധായകരുടെ പാത തന്നെ പിന്തുടരുന്നവരുമാണ്. എന്നാല്‍ അടുത്തകാലത്തായി ഇത്തരം മുന്‍വിധികള്‍ കേരളത്തിലെ പ്രേക്ഷകര്‍ തെറ്റിക്കുകയാണ്.

മലയാളത്തിലെ കച്ചവട സിനിമക്കാരും സമാന്തര സിനിമക്കാരും യഥോചിതം സൂപ്പര്‍സ്റ്റാറുകളെ ഉപയോഗപ്പെടുത്തിയവരാണ്. അടൂര്‍, അരവിന്ദന്‍, പവിത്രന്‍, ടിവി ചന്ദ്രന്‍, ഭരതന്‍, പത്മരാജന്‍, കമല്‍, സിബി മലയില്‍, ജോഷി, ഹരിഹരന്‍, ശ്യാമപ്രസാദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരെല്ലാം ഈ പട്ടികയില്‍പ്പെടുന്നു. കഥാപാത്രത്തിന്റെ അനുയോജ്യമായ മുഖം തേടിയുള്ള യാത്രയില്‍ പലപ്പോഴും താരമൂല്യമെന്ന മായ പലസംവിധായകരെയും സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്.

ശരീരസൗന്ദര്യം മലയാളസിനിമയില്‍ ഒരു അനിവാര്യസാന്നിധ്യമായി മാറിക്കഴിഞ്ഞു. നായകനും, നായികയും രൂപഭംഗികൊണ്ട് അനുഗ്രഹീതരാകണം, സിനിമയുടെ പിറവി മുതല്‍ വളര്‍ച്ച-വികാസഘട്ടങ്ങളിലൊക്കെയും സ്വാധീനിച്ച ഘടകമാണിത്. മുഖ്യധാരാ സിനിമയില്‍ ശ്രീനിവാസനാണ് ഈ മിഥ്യാധാരണയെ തകിടം മറിച്ചത്. പ്രമേയത്തിന്റെ ഗുണം കൊണ്ട് ശ്രദ്ധേയമായ ശ്രീനിച്ചിത്രങ്ങള്‍ മികച്ച വിജയം നേടിയവയാണ്. തലയണമന്ത്രവും, വടക്കുനോക്കിയന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും മറ്റും അവയില്‍ ചിലതുമാത്രം.

സിനിമയ്ക്ക് വേണ്ടത് ശക്തമായ തിരനാടകവും, അനുയോജ്യരായ കഥാപാത്രങ്ങളും പ്രതിഭാസ്പര്‍ശമുള്ള സംവിധായകരേയുമാണ്. ഈ ഘടകങ്ങള്‍ കൃത്യമായ അളവില്‍ ഒത്തുവരുമ്പോള്‍ അതില്‍ സാമൂഹ്യ
ജീവിതത്തിന്റെ പരിഛേദം തിരിച്ചറിയപ്പെടുകയും പ്രേക്ഷകര്‍ അതുള്‍ക്കൊള്ളുകയും ചെയ്യും. എന്നാല്‍ ഈവിശ്വാസം നിര്‍മ്മാതാക്കള്‍ക്കുള്ള അളവില്‍ പോലും നമ്മുടെ സംവിധായകരില്‍ പലര്‍ക്കുമില്ല എന്നുള്ളതാണ് വസ്തുത.

അടുത്തപേജില്‍

<ul id="pagination-digg"><li class="next"><a href="/news/26-directors-should-change-trend-observation-2-aid0166.html">Next »</a></li></ul>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X