നായകന് സൗന്ദര്യം നിര്‍ബ്ബന്ധമാണോ?

നായകതുല്യ വേഷത്തിന്റെ കാര്യത്തിലാവാം ഇതു പറഞ്ഞതെങ്കിലും മലയാള സിനിമയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ചുവരുത്തിക്കൊണ്ടിരിക്കുന്ന ,രഞ്ജിത്തനെ പോലുള്ളവര്‍ക്കുപോലും ഇത്തരം പരമ്പരാഗതമായ മിഥ്യാധാരണകളെ പൊളിച്ചെറിയാന്‍ കഴിയുന്നില്ല എന്നല്ലേ സത്യം.
മണ്ണില്‍ ചവിട്ടിനടക്കുന്ന മനുഷ്യന്‍ എപ്പോഴും വിണ്ണിലാണോ ജീവിക്കുന്നത്. തനിക്കു ചുറ്റുമുള്ള നേര്‍കാഴ്ചകളെ കണ്ടില്ലെന്നുള്ള നാട്യം മൂല്യബോധത്തിന്റെ കുറവുകൂടിയാണെന്ന് തിരിച്ചറിയണം. യാന്ത്രിക കലയായസിനിമ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവരുന്ന കലാരൂപമാണ്.
കച്ചവട സാദ്ധ്യതകള്‍ക്കൊപ്പം ക്രിയേറ്റിവിറ്റി കൂടിയാകണം പ്രേക്ഷകന്‍ തിരിച്ചറിയേണ്ടത്. അത്തരം സൃഷ്ടികള്‍ക്കുമാത്രമേ കാലത്തെ അതിജീവിക്കാനാവൂ. മലയാളത്തിലെ മുഖ്യധാര സംവിധായകരില്‍ ചിലരെല്ലാം നവാഗതരെ പ്രസക്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.
പുതുമുഖ സംവിധായകരും യുവനായകനിരയിലെ അഭിനയശേഷിയുള്ള ചെറുപ്പക്കാരെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ട്. വിനീത് ശ്രീനിവാസനും ,രാജേഷ് പിള്ളയും ,സിബി മലയിലും,മോഹന്‍ രാഘവനുമൊക്കെ ഈശ്രമങ്ങളില്‍ വിജയിച്ചവരാണ്.
ഇവിടെ നായികമാര്‍ ഒരു കാലത്തും മത്സരരംഗത്തുണ്ടായിട്ടില്ല. ജനസാന്ദ്രതയില്‍ എണ്ണകൂടുതലും പ്രശ്‌നങ്ങള്‍ കൂടുതലും സ്ത്രീകള്‍ക്കാണെങ്കിലും സിനിമ ഇതൊന്നും വകവെക്കാറില്ല. നായിക പ്രാധാന്യമുള്ള മലയാളസിനിമകള്‍ നീലക്കുറുഞ്ഞി പൂക്കുന്നതിലും പ്രയാസമായാണ് പിറവികൊള്ളുന്നത്.
പുരുഷ കേന്ദ്രീകൃത സിനിമ വൃത്തങ്ങളില്‍ കണ്ടുമടുത്ത മുഖങ്ങളില്‍ വീണ്ടും വീണ്ടും ചായം തേച്ചും കോലം കെട്ടിയും വികൃതമാക്കാതെ കാഴ്ചയുടെ ഉത്സവത്തിന് തിരികൊളുത്താന്‍ കഴിവും അഭിനയശേഷിയുമുള്ള പുതിയ താരങ്ങള്‍ മുളച്ചു പൊന്തട്ടെ. ആ അസ്ഥയ്ക്ക് കരുത്തുപകരാന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും സാധിക്കുമെങ്കില്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു സ്വീകരിക്കമെന്നത് തര്‍ക്കമില്ലാത്തകാര്യമാണ്.
മുന്‍പേജില്‍
മലയാള സിനിമയെ മാറ്റേണ്ടത് സംവിധായകര്‍


Click it and Unblock the Notifications











