എനിയ്ക്ക് പൃഥ്വിയെ വേണ്ട: റോഷന്‍ ആന്‍ഡ്രൂസ്

പ്രഖ്യാപിച്ചസമയം മുതല്‍തന്നെ വ്ാര്‍ത്തയില്‍ ഇടംനേടിയചിത്രമാണ് മുംബൈ പൊലീസ്. പൃഥ്വിരാജും തമിഴ്‌നടന്‍ ആര്യയും ഒന്നിക്കുന്ന ചിത്രമെന്നതായിരുന്നു ഇതിന്റെ സവിശേഷതയായി പറഞ്ഞിരുന്നത്. എന്നാല്‍ പൃഥ്വിയ്ക്ക് പിന്നീട് ഈ ചിത്രം നഷ്ടപ്പെട്ടു. പകരം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വന്നു.
മമ്മൂട്ടിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പൃഥ്വിയെ വേണ്ടെന്ന് താന്‍ തീരുമാനിച്ചതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. തന്റെ ചിത്രത്തിനായി പൃഥ്വിയെ വേണ്ടെന്ന് റോഷന്‍ തുറന്നടിച്ചിരിക്കുകയാണ്. ഒരു ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന് ആന്‍ഡ്രൂസ് പൃഥ്വിയെ വിമര്‍ശിച്ചിരിക്കുന്നത്.
എന്റെ സിനിമയ്ക്കിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നായകനെ എനിക്കാവശ്യമില്ല. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല- സംവിധായകന്‍ പറയുന്നു.
അടുത്തപേജില്‍


Click it and Unblock the Notifications