വേണ്ടത് അര്‍പ്പണമനോഭാവമുള്ള നടന്‍: ആന്‍ഡ്രൂസ്

തിരക്കുകള്‍ എല്ലാവര്‍ക്കും വേണം. എന്നാല്‍, ഒരു നടന്‍ ഒരു സിനിമയുമായി കരാര്‍ ചെയ്താല്‍ പിന്നെ ആ സിനിമയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. അതിനിടയിലുള്ള മറ്റു തിരക്കുകള്‍ ശരിയാവില്ല. ചിത്രത്തോട് അര്‍പ്പണ ബോധത്തോടെ സഹകരിക്കുന്ന നടനെ മാത്രമേ മുംബൈ പൊലീസിലേക്ക് തെരഞ്ഞെടുക്കൂ എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
ഒരു നടനെ പ്രത്യേകിച്ചും തിരക്കുള്ള ഒരാളെ അഭിനയിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ തിരക്കുകളും നമ്മല്‍ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ എപ്പോഴും തിരക്കുമായി നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംവിധായകരും തിരക്കുള്ളവരല്ലേ, ഇവിടുത്തെ സംവിധായകരെല്ലാം പണിയില്ലാതെ വെറുതെയിരിക്കുന്നവരല്ല, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകള്‍.
തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയാന്‍ സംവിധായകര്‍ തയ്യാറാവണം. മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ട്. പുതുമുഖത്തെ വച്ചാണെങ്കിലും ഈ ചിത്രം ചെയ്യാമെന്നുള്ള ധൈര്യവുമുണ്ട്. സിനിമ സംവിധായകരുടേതായിരിക്കണം എങ്കില്‍ മാത്രമേ മലയാള സിനിമയില്‍ ശക്തമായ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ-റോഷന്‍ വ്യക്തമാക്കി.
ഇതിന് മുമ്പ് ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും പൃഥ്വിരാജിന്റെ നിസ്സഹകരണത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ബിജുവിന്റെ വിമര്‍ശനത്തിന് പിന്നീട് പൃഥ്വി മറുപടി നല്‍കിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ വിമര്‍ശനത്തിനും മറുപടിയുമായി വൈകാതെ പൃഥ്വിയെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.
ആദ്യപേജില്‍
തിരക്കുള്ള പൃഥ്വിയെ എനിയ്ക്കുവേണ്ട: റോഷന്‍


Click it and Unblock the Notifications