»   » മമ്മൂട്ടി-ലാല്‍ ചിത്രം എന്റെ സ്വപ്‌നം: വിനീത്

മമ്മൂട്ടി-ലാല്‍ ചിത്രം എന്റെ സ്വപ്‌നം: വിനീത്

Posted By:
Subscribe to Filmibeat Malayalam
Vineet-Sreenivasan
മോളിവുഡിന്റെ സൂപ്പര്‍താരങ്ങളെ കരിവാരിത്തേച്ചെന്ന ആക്ഷേപമായിരുന്നു പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ ശ്രീനിവാസന് സമ്മാനിച്ചത്. എന്നാല്‍ ശ്രീനിയുടെ മകന്‍ വിനീതിന്റെ സംവിധാനസ്വപ്‌നങ്ങളില്‍ ഇപ്പോഴുംനിറഞ്ഞുനില്‍ക്കുന്നത് മലയാളത്തിന്റെ ഈ സൂപ്പര്‍താരങ്ങളാണ്.

തന്റെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി സിനിമയെടുക്കുകയാണെന്ന് വിനീത് പറയുന്നു. അതെന്നെങ്കിലും സംഭവിയ്ക്കുകയാണെങ്കില്‍ ആ സിനിമകളുടെ തിരക്കഥ തന്റേത് തന്നെയായിരിക്കുമെന്നും വിനീത് ഉറപ്പിച്ചു പറയുന്നു.

ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിന് മുമ്പ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാനായിരുന്നു ആലോചന. എന്നാല്‍ മലര്‍വാടി ചെയ്യേണ്ടിവന്നു. മോഹന്‍ലാലിനെ നായകനാക്കിയൊരു ചിത്രത്തിന്റെ തിരക്കഥയും എഴുതിയിട്ടുണ്ടെന്ന് വിനീത് വെളിപ്പെടുത്തുന്നു.

അഭിനയം, സംവിധാനം തിരക്കഥ, ഗായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഈ ബഹുമുഖപ്രതിഭയിപ്പോള്‍ തന്റെ രണ്ടാം ചിത്രമായ തട്ടത്തിന്‍ മറയത്തിന്റെ അണിയറജോലികളിലാണ്. ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രം ഒരു ഹിന്ദു യുവാവും മുസ്ലീം യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയമാക്കുന്നത്.

ഇക്കാലത്ത് മലയാളി യുവത്വം പ്രണയിക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികളെല്ലാം ഈ സിനിമയിലുണ്ടാവും. തന്റെ ജന്മദേശമായ തലശേരിയില്‍ തന്നെയാവും സിനിമയുടെ ലൊക്കേഷനെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്. മലര്‍വാടി ഫെയിം നിവീന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ മുംബൈയില്‍ നിന്നു ഇഷയാണ് നായിക.

ആദ്യ സിനിമയിലൂടെ തന്നെ േ്രപക്ഷകരുടെ കയ്യടി നേടിയ രണ്ട് ഉഗ്രന്‍ താരങ്ങള്‍ കൂടി ഈ സിനിമയിലുണ്ടാവും. സാള്‍ട്ട് ആന്റ് പെപ്പറിലെ കെടി മിറാഷായി തകര്‍ത്ത അഹമ്മദ് സിദ്ദിഖും സെക്കന്റ് ഷോയിലൂടെ കിടുക്കന്‍ കുരുടിയായി തിളങ്ങിയ സണ്ണി വെയ്‌നുമാണ് അവര്‍.

English summary
Sreenivasan's Padmasree Bharat Dr Saroj Kumar might have unnecessarily made the news for allegedly tainting the megastars but Vineeth Sreenivasan's directorial dreams prove that there is no love lost between the screen legends

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam