»   » പഴശ്ശിക്കൊപ്പം കമലും ഷാരുഖും

പഴശ്ശിക്കൊപ്പം കമലും ഷാരുഖും

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
ചരിത്രമെഴുതാനൊരുങ്ങുന്ന പഴശ്ശിരാജയിലേക്ക്‌ കമലും ഷാരൂഖുമെത്തുന്നു. മോഹന്‍ലാലിന്റെ അതേ ദൗത്യം ഏറ്റെടുത്താണ്‌ കമല്‍ഹാസനും ഷാരൂഖ്‌ ഖാനും പഴശ്ശിരാജയുമായി സഹകരിയ്ക്കുന്നത്.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മലയാളത്തില്‍ നാല്‍പത്തിയഞ്ച്‌ സെക്കന്റ്‌ നീണ്ടുനില്‍ക്കുന്ന മോഹന്‍ലാലിന്റെ ശബ്ദാവതരണത്തിലൂടെയാണ്‌ പഴശ്ശിരാജ ആരംഭിയ്‌ക്കുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാളിയായ പഴശ്ശിരാജയെ പരിചയപ്പെടുത്തുന്നത്‌ മോഹന്‍ലാലാണ്‌. തമിഴില്‍ കമലും ഹിന്ദിയില്‍ ഷാരൂഖും സമാനമായ രീതിയില്‍ പഴശ്ശിരാജയെ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തും.

പഴശ്ശിരാജയുടെ തിരക്കഥയൊരുക്കിയ എംടി വാസുദേവന്‍ നായരുടെ കടുത്ത ആരാധകനായ കമല്‍ ഏറെ സന്തോഷത്തോടെയാണ്‌ ഈ ജോലി ഏറ്റെടുത്തത്‌. പ്രശസ്‌ത തമിഴ്‌ സാഹിത്യകാരനായ ജയമോഹനാണ്‌ എംടിയുടെ കരുത്തുറ്റ സംഭാഷണങ്ങള്‍ തമിഴിലേക്ക്‌ മൊഴി മാറ്റിയിരിക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam