കാവ്യ ആത്മഹത്യയ്‌ക്കു ശ്രമിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകള്‍

By Staff

മലയാളത്തിലെ മുന്‍നിര നായികയായ കാവ്യ മാധവന്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു.

തന്നെ ചുറ്റിപ്പറ്റി ചില വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട മനോവിഷമത്തില്‍ നടി ജൂണ്‍ 14ന്‌ വെള്ളിയാഴ്‌ച രാത്രി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതായാണ്‌ മാധ്യമങ്ങളില്‍ റിപ്പോര്‍്‌ട്ടുകള്‍ വന്നിരിയ്‌ക്കുന്നത്‌.

ഒരു സ്വാമിജി നടത്തിയ പൂജയില്‍ കാവ്യ പങ്കെടുക്കുന്നുവെന്ന രീതിയില്‍ ഒരു അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വാര്‍ത്ത കാവ്യയെ വല്ലാതെ അലട്ടിയിരുന്നുവെന്നും ഇതാണ്‌ കടുംകൈ തിരഞ്ഞെടുക്കാന്‍ നടിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ്‌ നടിയെ രക്ഷിച്ചതെന്നും പറയപ്പെടുന്നു.

ആള്‍ ദൈവമാണെന്ന്‌ സ്വയം അവകാശപ്പെട്ട ഒരു സ്വാമി കൊച്ചിയില്‍ അറസ്‌റ്റിലായതോടെയാണ്‌ നടിയെ ചുറ്റിപ്പറ്റി ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത്‌.

ഈ സ്വാമി നടത്തിയിരുന്ന ചില പൂജകളില്‍ ചില മുന്‍നിര നായികമാര്‍ പങ്കെടുത്തിരുന്നുവെന്ന്‌ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ കാവ്യ ഉള്‍പ്പെട്ടിരുന്നുവെന്നും പിന്നീട് അഭ്യൂഹങ്ങളുണ്ടായി.

അതെ സമയം കാവ്യയുടെതാണെന്ന രീതിയില്‍ പ്രചരിയ്‌ക്കുന്ന അശ്ലീല ചിത്രത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സ്ഥീരികരണം ഒന്നും ഉണ്ടായിട്ടില്ല. പലരും ഇത്‌ കണ്ടുവെന്ന്‌ അവകാശപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഇങ്ങനെയൊന്നില്ലെന്നും പറയുന്നു.

ഇത്തരമൊരു ഊഹാപോഹം പടച്ചു വിടുന്നതിലൂടെ താരത്തെ കരി വാരി തേയ്‌ക്കുകയാണ്‌ ഇത്തരക്കാരുടെ ലക്ഷ്യമെന്നും സൂചനകളുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X