twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പടം പിടിയ്ക്കാന്‍ കെഎഫ്‌സി കാശു തരും?

    By Ravi Nath
    |

    Camera
    ലക്ഷങ്ങളും കോടികളും മുതല്‍ മുടക്കേണ്ടിവരുന്ന സിനിമയെ ഇത്രനാളും അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളൊന്നും തങ്ങളുടെ ബിസിനസ് ശൃഖലയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. ലാഭം കിട്ടുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് മാത്രമല്ല മുതലും വെള്ളത്തിലാകും എന്ന പരമയാഥാര്‍ത്ഥ്യമാണ് തത്വത്തില്‍ വ്യവസായമായി അംഗീകരിച്ചിട്ടും സിനിമയെ ഇവര്‍ പരിഗണിക്കാത്തതിനു പിന്നില്‍.

    സിനിമയില്‍ നിന്നും വിനോദനികുതിയിനത്തില്‍ എന്തു നേടിയെടുക്കാമെന്നതിനപ്പുറം മലയാളസിനിമയോട് യാതൊരു പരിഗണനയും ഇവിടെ മാറി മാറി ഭരിച്ചുപോന്ന സര്‍ക്കാരുകളും കാണിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ തന്നെ അധീനതയിലുള്ള കെ.എഫ്.സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍) സിനിമകള്‍ക്കും സീരിയലുകള്‍ക്കും നിര്‍മ്മാണ ആവശ്യത്തിലേക്ക് ലോണ്‍ നല്കാന്‍ തയ്യാറായിരിക്കുന്നത്.

    എട്ടുകോടി രൂപവരെ 13.5 ശതമാനം പലിശയ്ക്ക് വായ്പ നല്കാന്‍ കെ.എഫ്.സി. തയ്യാറാവുമ്പോള്‍ ചില മാനദണ്ഡങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. സിനിമ മേഖലയില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവ്, സംവിധായകന്‍, നടീനടന്‍മാര്‍ എന്നിവര്‍ ചേര്‍ന്നുള്ള സംരംഭത്തിനേ സഹായം ലഭിക്കുകയുള്ളൂ.

    സിനിമയുടെ റിലീസിംഗിനുമുമ്പ് ലഭിക്കാനിടയുള്ള ഓവര്‍സീസ്, സാറ്റലൈറ്റ് ,വീഡിയോ, ഓഡിയോ റൈറ്റുകള്‍ ഇവയൊക്കെ കെ.എഫ് .സിയില്‍ അടച്ചിരിക്കണം. സീരിയലുകള്‍ക്ക് നാലു കോടിവരെയും ആധുനിക രീതിയിലുള്ള തിയറ്റര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായിവരുന്ന തുകയുടെ അമ്പതു ശതമാനം ലോണ്‍ സൗകര്യം ലഭ്യമാക്കും ഇത് പരമാവധി ഇരുപതു കോടിയാണെന്ന് മാത്രം.

    നേരാംവണ്ണം സിനിമയും സീരിയലുകളും ചെയ്യാന്‍ ഇറങ്ങുന്നവര്‍ക്ക് ഇത് വലിയ ഒരാശ്വാസം തന്നെയാണ്. ചെന്നൈയിലും കേരളത്തിലുമൊക്കെ സിനിമയ്ക്ക് മാത്രമായ് പലിശയ്ക്കു പണം നല്കുന്ന കുറേ കേന്ദ്രങ്ങളുണ്ട്. കൃത്യമായ് ബഡ്ജറ്റോ, പ്‌ളാനിംഗോ ഒന്നുമില്ലാതെ സിനിമ തുടങ്ങി ചിത്രീകരണം പാതിവഴിയിലെത്തുമ്പോഴാണ് പലരും ഇവരെ തേടി ചെല്ലുന്നതും.

    ചെക്കും മുദ്രപത്രവും ആധാരവുമൊക്കെ കൊടുത്തു കിട്ടാവുന്നിടത്തുനിന്നെല്ലാം കൊള്ളപലിശയ്ക്ക് കടമെടുത്ത് പടം പൂര്‍ത്തിയാക്കും. സിനിമ വിജയിച്ചാല്‍ പോലും നിര്‍മ്മാതാവിന് കാര്യമായൊന്നും ലഭിക്കില്ല. പടം പൊട്ടിയാലോ വീട്ടില്‍ നില്‍ക്കാനും നിവൃത്തിയുണ്ടാവില്ല.

    ഇങ്ങനെ ആത്മഹത്യ ചെയ്തവരും കുത്തുപാളടെയുത്തവരുംഉണ്ട്. വട്ടിപ്പലിശകൊണ്ട് കോടീശ്വരന്‍മാരായവര്‍ മറുവശത്തും. കലാപരമായും സാമ്പത്തികമായും തികഞ്ഞ അച്ചടക്കത്തോടെ സിനിമയെ സമീപിക്കുന്നവര്‍ക്ക് കെ.എഫ്.സി യുടെ സഹായം ഒരനുഗ്രഹം തന്നെയാവും. കെഎസ്എഫ്.ഡിസി നല്കുന്ന നക്കാപ്പിച്ച സബ്‌സിഡിയേക്കാള്‍ എത്രയോ മികച്ചതാണ് ഈ ലോണ്‍ സൗകര്യം.

    English summary
    KFC also formulate new schemes for financial assistance for producing feature films and TV serials as well as schemes for modernizing existing cinema theatres and establishing new multiplexes.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X