»   » കൊലവെറി തീര്‍ത്തും നോണ്‍ സെന്‍സ്: ധനുഷ്

കൊലവെറി തീര്‍ത്തും നോണ്‍ സെന്‍സ്: ധനുഷ്

Posted By:
Subscribe to Filmibeat Malayalam
ദേശീയ അവാര്‍ഡ് താരം ധനുഷ് തന്റെ പുതിയ ചിത്രമായ 3 ക്കുവേണ്ടി ആലപിച്ച തമിഴ്-ഇംഗ്ലീഷ് ഗാനം വൈ ദിസ് കൊലവെറി ഡി' തരംഗം തീര്‍ക്കുകയാണ്. ഗാനം മികച്ച അഭിപ്രായം നേടിയ യുവാക്കളുടെ പുതിയ ഹരമായി മാറുന്നതോടൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ 80ലക്ഷം ഹിറ്റുകേള്‍ നേടിക്കഴിഞ്ഞു.

സാക്ഷാല്‍ ബിഗ് ബി വരെ ട്വിറ്ററിലൂടെ കൊലവെറിയ്ക്ക് പിന്തുണ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തരംഗമാകുന്ന തന്റെ പാട്ടിനെക്കുറിച്ച് ധനുഷ് പറയുന്നത് അത് തീര്‍ത്തും നോണ്‍ സെന്‍സ് ആണെന്നാണ്. ഇതുവളരെ രസകമായിരിക്കുന്നു. സിനിമകളിലൂടെ ഗാനങ്ങളിലൂടെ വളരെ ലളിതമായ വരികളും സംഗീതവുമാണ് സിനിമാസ്വാദകര്‍ ഇഷ്ടപ്പെടുന്നതെന്നും ആവശ്യപ്പെടുന്നതെന്നും തോന്നുന്നു- ധനുഷ് പറഞ്ഞു.

തന്റെ തമിഴും ഇംഗ്ലീഷും ചേര്‍ന്ന ഭാഷയുള്ള ഗാനത്തിന് ബച്ചന്‍ അഭിനന്ദനമറിയിച്ചതിന് ധനുഷ് നന്ദിയും പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ മറ്റുഗാനങ്ങള്‍ മികച്ച രചനയാണെന്നും ലളിതമാണെന്നും ധനുഷ് പറഞ്ഞു.

ആദ്യചിത്രത്തിലൂടെതന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടതില്‍ പിതാവ് രജനീകാന്ത് ത്രില്ലിലാണെന്നും ധനുഷ് അറിയിച്ചു. ഈ ചിത്രത്തില്‍ കമലഹാസന്റെ മകള്‍ ശ്രുതിഹാസനാണ് നായിക. അതായത് സ്റ്റൈല്‍ മന്നന്റെ മകളുടെ ചിത്രത്തില്‍ നായികയായി എത്തുന്നത് ഉലകനായകന്റെ മകള്‍.

English summary
Tamil legendary actor Rajinikanth’s son-in-law Dhanush is certainly basking on the success of his chartbuster Kolaveri Di as it crosses over 8 mn mark on Facebook as one of the most shared songs on the social networking site

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam