»   » മകളെ വിദേശത്തേയ്ക്ക് കൊണ്ടുപോകില്ല: മനോജ്

മകളെ വിദേശത്തേയ്ക്ക് കൊണ്ടുപോകില്ല: മനോജ്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: പുനര്‍വിവാഹിതനായാലും മകളെ വിദേശത്തേക്കു കൊണ്ടുപോകില്ലെന്നു നടന്‍ മനോജ് കെ. ജയന്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നതിനു കുട്ടിയെ വിട്ടുനല്‍കാനുള്ള കുടുംബകോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചു മുന്‍ഭാര്യയും നടിയുമായ ഉര്‍വശി സമര്‍പ്പിച്ച ഹര്‍ജിയിലാണു മനോജ് കെ. ജയന്റെ ഉറപ്പ്.

മകളായ കുഞ്ഞാറ്റയുടെ അവകാശത്തര്‍ക്കം സംബന്ധിച്ച കേസ് കുടുംബകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കുഞ്ഞാറ്റ മനോജിനും കുടുംബത്തിനുമൊപ്പമാണ് കഴിയുന്നത്.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുപ്പിക്കുന്നതിനായി മകളെ വിട്ടുകിട്ടണമെന്ന് ഉര്‍വശി കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതുപ്രകാരം മനോജിനോട് കുട്ടിയെ നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ സ്‌കൂളില്‍ വിനോദയാത്രയുള്ളതിനാല്‍ കുട്ടിയെ വിടാന്‍ കഴിയില്ലെന്നായിരുന്നു മനോജിന്റെ നിലപാട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഉര്‍വശി മനോജിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

English summary
Actor Manoj K Jayan promised to the court that he would not take his daughter Kunjatta to abroad as a reply to former wife actress Urvashi's plea.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam