മോഹന്‍ലാലിന്റെ വില്ലനായി മമ്മൂട്ടി!

ഇതിന് മുമ്പ് ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച പഴശ്ശിരാജയേക്കാള്‍ പത്തുമടങ്ങ് വലിയ ഒരു സിനിമയാക്കി രണ്ടാമൂഴത്തെ മാറ്റാനാണ് ഹരിഹരന്റെയും ടീമിന്റെയും ശ്രമം. ഹരിഹരന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ക്കായി ഇതുമാറിയേക്കാനാണ് സാധ്യത. കാരണം അത്രയേറെ സൂക്ഷമായി സമീപിക്കുമ്പോള്‍ ഉജ്ജ്വലങ്ങളായ ഹൃദയസ്പര്‍ശികളായ എത്രോയോ രംഗങ്ങള്‍ രണ്ടാമൂഴത്തില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയും.
പാണ്ഡവരുടെ വനവാസക്കാലവും മറ്റും ചിത്രീകരിക്കുന്നത് രാജ്യത്തെ നിബിഡ വനാന്തരങ്ങളിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാമൂഴം വായിക്കുന്ന ഏതൊരു ചലച്ചിത്രകാരനും ഒരു സിനിമയായി അതിനെ മനസ്സില്‍ വരച്ചിട്ടിട്ടുണ്ടാകും. എന്നാല്‍ വിസ്മയിപ്പിക്കുന്ന ഈ രചനയെ സിനിമയാക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുക ഒരു സാധാരണ ചലച്ചിത്രകാരന് സാധിക്കുന്നതല്ല. ഇവിടെയാണ് ഹരിഹരന്‍ സംവിധായകനെന്ന രീതിയിലുള്ള തന്റെ ധൈര്യം കാണിക്കുന്നത്.
ഇതിനൊപ്പം കഥാകാരന്റെ അകമഴിഞ്ഞ പിന്തുണകൂടിയുണ്ടാകുമ്പോള്‍ രണ്ടാമൂഴം മനോഹരമായ ഒരു ചലച്ചിത്രകാവ്യമായി മാറുമെന്നതില്‍ സംശമയില്ല. വായിച്ച ഓരോരുത്തരും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഈ രചന അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകാതെ വെള്ളിത്തിരിയിലെത്തുക്കുകയെന്നത് ശ്രമകരം തന്നെയായിരിക്കും.
ആദ്യപേജില്‍


Click it and Unblock the Notifications