»   » പ്രിയനൊപ്പം ലാല്‍ വീണ്ടും ബോളിവുഡില്‍

പ്രിയനൊപ്പം ലാല്‍ വീണ്ടും ബോളിവുഡില്‍

Posted By: Super
Subscribe to Filmibeat Malayalam
Lal and Priyan
മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേയ്ക്ക്്, പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ഹിന്ദിയിലെ മുന്‍നിര താരങ്ങളായ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, തുഷാര്‍ കപൂര്‍, കങ്കണ റാവത്ത്, സമീറ റെഡ്ഡി എന്നിവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ റോളാണ് ചിത്രത്തില്‍ ലാലിന്. സപ്തംബറില്‍ ലണ്ടനിലായിരിക്കും ഷൂട്ടിങെന്നാണ് സൂചന. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ തന്റെ പുതിയ ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

രാംഗോപാല്‍ വര്‍മ്മയുടെ കമ്പനിയിലെ പോലീസ് വേഷം ലാലിന് ഏറെ പ്രശംസ നേടിക്കൊടുത്ത റോളായിരുന്നു. ഷോലെയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ആഗിലും ലാല്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നു.

വര്‍ത്തമാനകാലത്ത് ലോകസിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ലാല്‍. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധനായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പോലീസ് ഓഫീസറായിട്ടായിരിക്കും ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക-പ്രിയന്‍ പറഞ്ഞു

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam