കോബ്രയുടെ എതിരാളി ഗ്രാന്റ് മാസ്റ്റര്‍

പ്രിയാമണി ആദ്യമായ് മോഹന്‍ ലാലിന്റെ നായികയായെത്തുന്ന ഗ്രാന്റ് മാസ്റ്റര്‍ തിയറ്ററുകള്‍ ഇളക്കി മറിക്കാനുണ്ടാകും. ദിലീപ് മോഹിനിയാകുന്ന ജോസ് തോമസിന്റെ മായാമോഹിനി ആഘോഷത്തില്‍ പങ്കാളിയാകും.ബിജു മേനോനാണ് ഇതിലെ മറ്റൊരു പ്രധാനതാരം.
ശ്രീനിവാസനും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ഔട്ട് സൈഡറും ഈ സമയം തന്നെ റിലീസിംഗിനെത്താനാണ് സാദ്ധ്യത. പത്മകുമാര്‍ ഒരുക്കുന്ന ജയറാം ചിത്രം തിരുവമ്പാടി തമ്പാന്‍, വൈശാഖന്റെ ഉണ്ണിമുകുന്ദന്‍ ചിത്രം മല്ലുസിംഗ് , ആസിഫ് അലിയുടെ കൗബോയ്,
ജോര്‍ജ്ജ് കിത്തുവിന്റെ ആകസ്മികം എല്ലാം ലക്ഷ്യമിടുന്നത് സമ്മര്‍ വെക്കേഷന്റെ അനുകൂല സാഹചര്യങ്ങളാണ്.
സൂപ്പര്‍ താര ചിത്രങ്ങളുടെ ഗ്യാപ്പില്‍ കുഞ്ചാക്കോബോബന്റെ ഓര്‍ഡിനറി, അനൂപ് മേനോന്റെ ജോസേട്ടന്റെ ഹീറോ. തുടങ്ങിയ ചിത്രങ്ങള്‍ ഈയാഴ്ച തിയറ്ററുകളിലെത്തും. മാര്‍ച്ച് അവസാനവാരത്തോടുകൂടി കേരളത്തിലെ തിയറ്ററുകള്‍ സജീവമായിതുടങ്ങും.
മമ്മൂട്ടി, മേഹന്‍ലാല്‍ ചിത്രങ്ങള്‍ എഴുപതില്‍ കൂടുതല്‍ റിലീസിംഗ്‌സെന്ററുകളിലെങ്കിലും പ്രതീക്ഷിക്കാം. രണ്ടായിരത്തിപന്ത്രണ്ടില്‍ ഇതുവരെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും പിറന്നിട്ടില്ല. ഈ അവധിക്കാലം അതിന് ആരംഭം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.
ആദ്യപേജില്‍
വിഷുവിന് കൂട്ടപ്പൊരിച്ചില്‍


Click it and Unblock the Notifications