»   » ചാക്കോച്ചന്റെ നായികയാവാന്‍ മൈഥിലി

ചാക്കോച്ചന്റെ നായികയാവാന്‍ മൈഥിലി

Posted By:
Subscribe to Filmibeat Malayalam
Mythili
യുവനടിമാരില്‍ ശ്രദ്ധേയയായ മൈഥിലിയെ തേടി വീണ്ടുമൊരു കലാമൂല്യമുള്ള ചിത്രം കൂടി.

എംടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നീ എഴുത്തുകാരുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന വീട് എന്ന ചിത്രത്തില്‍ മൈഥിലി നായികയാവുമെന്നാണ് റിപ്പോര്‍ട്ട്.  ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹന്‍ലാലാണ് 'വീട്' ഒരുക്കുന്നത്.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായെത്തുന്നത്. മൂന്ന് ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. അവര്‍ക്കിടയിലേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ചാക്കോച്ചന് പുറമേ ലാല്‍, മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ലൈന്‍ ഓഫ് കളേഴ്‌സ് കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Mythili to act in Veedu, new movie by Sohanlal.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam